spot_img

കാത്തിരിപ്പ് കേന്ദ്രം നിലം പൊത്താറായി; മങ്ങാട്ട് കവല ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനിടമില്ല

തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വീഴാറായ സ്ഥിയിലായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. കാലപ്പഴക്കം കാരണം തകര്‍ന്ന തകര ഷീറ്റുകള്‍ ഏതു സമയത്തും കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവരുടെ തലയില്‍ പതിക്കാവുന്ന സ്ഥിതിയിലാണ്. മേല്‍ക്കൂരയുടെ പല ഭാഗവും തുരുമ്പെടുത്ത് വലിയ ദ്വാരം രൂപപ്പെട്ടിരിക്കുകയാണ്. ഇതുകാരണം ചെറിയ ചാറ്റല്‍ മഴ വന്നാല്‍  തന്നെ കാത്തിരിപ്പു കേന്ദ്രത്തിന് അകത്ത് വെള്ളം നിറയും. അതിനാല്‍ മഴയത്ത് നനയാതിരിക്കാന്‍ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കയറുന്നവര്‍ കുട ചൂടേണ്ട സാഹചര്യമാണുള്ളത്. കൂടാതെ മേല്‍ക്കൂരയിലെ ഇരുമ്പ് കഴുക്കോലുകള്‍ ദ്രവിച്ച് പലതും പൊട്ടിയത് കാരണം കയര്‍ ഉപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്. ഇതുമൂലം യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഇവിടെ കയറി നില്‍ക്കാറില്ല. സമീപത്തുള്ള കടകള്‍ക്കു മുന്നിലെ വരാന്തകളിലാണു യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ദിനംപ്രതി ഒട്ടേറെ യാത്രക്കാരാണു സ്റ്റാന്‍ഡില്‍ വന്ന് പോകുന്നത്. കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഏറെ നേരം ബസ് കാത്തുനില്‍ക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതേസമയം യാത്രക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് കടയുടമകള്‍ക്ക് വ്യാപാരത്തിന് തടം സൃഷ്ടിക്കും. എത്രയും വേഗം കാത്തിരിപ്പു കേന്ദ്രം നവീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. കാത്തിരിപ്പു കേന്ദ്രത്തിന്റെ നവീകരണം, സ്റ്റാന്‍ഡിന് നടുവിലെ വലിയ രണ്ട് ഗര്‍ത്തങ്ങള്‍ എന്നീ വിഷയങ്ങള്‍ നിരന്തരമായി നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ ഉന്നയിക്കപ്പെടാറുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഗോവിന്ദച്ചാമി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ...

പുഴയിൽ മൂന്നു ദിവസത്തിലധികം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി

മറയൂർ: മറയൂർ പഞ്ചായത്തിൽ കന്നിയാർ പുഴയിൽ മൂന്നു ദിവസത്തിലധികം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി. രണ്ടു വയസ് പ്രായമുള്ള ആൺപുലിയുടെ ജഡമാണ് കന്യാങ്കടവ്...

മഴക്കെടുതി: നാശനഷ്ടങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി ബോര്‍ഡ്

തൊടുപുഴ: കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി...