ഉടുമ്പന്നൂര്‍: രാത്രിയില്‍ വഴിയരികില്‍ പതിയിരുന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പുത്തന്‍പുരയില്‍ ബാദുഷ(22)യെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയില്‍ ഉടുമ്പന്നൂർ ഈസ്റ്റ് പാറേക്കവലയിലാണ് സംഭവം. അക്രമത്തിൽ പ്രദേശവാസിയായ പറേക്കവല കുഴിമുള്ളിൽ കെ. ജെ.സല്‍മാ(20) നാണ് പരിക്കേറ്റത്. സൽമാൻ അയല്‍വാസിയായ സുഹൃത്തിനെ കാണാനായി പോകുന്ന വഴിയ്ക്കാണ് ആക്രമണം ഉണ്ടായത്. ഇതിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ഇയാളെ വെള്ളിയാഴ്ച തൊടുപുഴ ഭാഗത്ത് നിന്നും എസ്.ഐ കെ.എച്ച്.ഹാഷിം, സി.പി.ഒമാരായ എം.എസ്. ബിനു, ടി.എ ഷാഹിദ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
More like this

ഇടുക്കിയിൽ വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു
തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര...

ആ ഫോണുകൾ കണ്ടെടുത്തു
ഇടുക്കി: തമിഴ്നാട് സ്വദേശിയുടേതുൾപ്പെടെ നഷ്ടപ്പെട്ട 4 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഇടുക്കി ജില്ലാ പോലീസ്. തമിഴ്നാട് സ്വദേശി മുത്തയ്യ, അണക്കര സ്വദേശി ജോഷി...

അപകടം പതിവ്, നെല്ലാപ്പാറയിൽ റോഡ് ഉപരോധിച്ചു
കരിങ്കുന്നം: തൊടുപുഴ - പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം...


