മൂന്നാർ: ഒരിടവേളക്ക് ശേഷമാണ് മൂന്നാറിൽ നിന്ന് വീണ്ടും സാഹസികയാത്രയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൂന്നാർ ഗ്യാപ്പ് റോഡിൽ ലോക്ക് ഹാർട്ട് ഭാഗത്ത് വച്ചാണ് യുവാക്കൾ സാഹസിക യാത്രക്ക് മുതിർന്നത്. കാറിന്റെ ഡോറിൽ കയറി ഇരുന്നായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ഒപ്പം ഇവർ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കേരള രജിസ്ട്രേഷൻ വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ഈ സമയം സ്ഥലത്തുണ്ടായിരുന്ന മറ്റ് വാഹനയാത്രികരാണ് യുവാക്കളുടെ സാഹസികയാത്രയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. മധ്യവേനൽ അവധി ആരംഭിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്.

നാളുകൾക്ക് മുമ്പ് വരെ ഗ്യാപ്പ് റോഡിൽ വാഹനത്തിലുള്ള സാഹസികയാത്ര ആവർത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങൾ വർധിച്ചതോടെ മോട്ടോർ വാഹന വകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു.

നിയമലംഘകർക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here