തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളില്‍ നിന്ന് എന്തിന് പണം നല്‍കിയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരിമണല്‍ കമ്പനി നടത്തിവന്നിരുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പണം നല്‍കിയതെന്നാണ് കമ്പനിയുടെ  വിശദീകരണം. നിലവില്‍ വീണ വിജയന്‍ പ്രതിപ്പട്ടികയിലായി. താമസിയാതെ  മുഖ്യമന്ത്രി പിണറായി വിജയനും പ്രതി പട്ടികയിലാകും.

ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഭൂപരിധി നിയമം ലംഘിച്ച് കര്‍ത്ത ഭൂമി കൈവശം വച്ചിട്ടുണ്ട്. കരിമണല്‍ കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വഴിവിട്ട സഹായം ചെയ്തു കൊടുത്തത് പിണറായി വിജയനാണ്. മാസപ്പടി കേസ് വന്നപ്പോള്‍ രണ്ടു കമ്പനികള്‍ തമ്മില്‍ സുതാര്യമായ ഇടപാടാണെന്നാണ് മുമ്പ് സി.പി.എം പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎമ്മിന്റെ അടിവേരിളകും. വിജിലന്‍സ് അന്വേഷണം തള്ളിയെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും മാത്യു കുഴല്‍നാടന്‍ തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here