
തൊടുപുഴ: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ഒരു ദിവസത്തേക്ക് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ ഇളംദേശം സീഡ് സൊസൈറ്റിയിലൂടെ 60 പേരില്‍ നിന്നായി മൂന്നര കോടി രൂപാ തട്ടിച്ചുവെന്ന പരാതിയിലാണ് അനന്തുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തൊടുപുഴ മുട്ടം സി.ജെ.എം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
തെളിവെടുപ്പിന് ശേഷം ഇന്ന് അനന്തുവിനെ കോടതിയില്‍ ഹാജരാക്കും. ജീവന് ഭീഷണിയുണ്ടെന്നും കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും അനന്തു അറിയിച്ചു. രാഷ്ട്രീയക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനാല്‍ പോലീസും രാഷ്ട്രീയക്കാരും ഒത്തുകളിക്കുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അനന്തു പറഞ്ഞു. കേസില്‍ ആനന്ദ കുമാര്‍ കുടുങ്ങുമെന്നും അനന്തു പറഞ്ഞു.


