
മറയൂർ: ആറുമാസ ഇടവേളയ്ക്കുശേഷം ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നും രണ്ട് കാട്ടാനകൾ കഴിഞ്ഞദിവസം രാത്രി ജനവാസ മേഖലയിലേക്ക് എത്തി. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാനകൾ കാട് കടന്ന് നാട്ടിലേക്ക് എത്തിയത്.
ശിവൻപന്തി കീഴാന്തൂർ റോഡിലൂടെ നടന്ന രണ്ട് കാട്ടാനകൾ പട്ടാളക്കാരൻ പ്രതീഷ് നടത്തിവരുന്ന റിസോർട്ടിലെ വാഴയും കാബേജ് കൃഷിയും നശിപ്പിച്ചു. കാന്തല്ലൂർ മേഖലയിൽ ആറുമാസത്തിനു മുൻപ് കാട്ടാനക്കൂട്ടം മാസങ്ങളോളം തമ്പടിച്ച് വ്യാപകമായി കൃഷിനാശം വരുത്തിവരയും ജാനവാസ് മേഖലയിൽ ഭീതിയും പാമ്പൻപാറയിൽ വയോധികനായ കുഞ്ഞാപ്പിന് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതുപോലെ ഒട്ടാരപ്പേരാണ് കാട്ടാണ് ആക്രമണത്തിൽ പെട്ടത്. സംഭവമായി ബന്ധപ്പെട്ടു പയസ്നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം രാപ്പകൽ സമരമായി മാറി നാലുദിവസം നീണ്ട് നിന്നിരുന്നു. ഇതേ തുടർന്ന് കളക്ടർ ഉൾപ്പെടെയുള്ളവരുടെ അണുനയത്തിൽ ചർച്ച നടത്തി. ആർആർടി ടീം സംഘവും വനം വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും ജനങ്ങളും സംയുക്തമായി ഇറങ്ങി ജനവാസ മേഖലയിൽ നിന്നിരുന്ന കാട്ടാനകളെ കാട്ടിലേക്ക് കടത്തിവിട്ടു. തുടർന്നും എത്താതിരിക്കാൻ വനാതിർത്തിയിൽ നിരീക്ഷണം ഏർപ്പെടുത്തി. പിന്നീട് മഴക്കാലം തുടങ്ങിയതോടെ വനത്തിനുള്ളിൽ തീറ്റയും ലഭിച്ചതോടെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് കുറഞ്ഞു.

ഇപ്പോൾ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വേനൽചൂട് കൂടുകയും തീറ്റ ലഭിക്കാതെ വരികയും ചെയ്തതോടെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് വനാതിർത്തി കടന്ന രണ്ട് കാട്ടാനകൾ രാത്രി 10.45ന് ശിവൻപന്തിൽ എത്തി. കീഴാന്തൂർ കാന്തല്ലൂർ റോഡിലൂടെ നടന്നു മുൻപ് ഗേറ്റ് തുറക്കുകയും ഒട്ടേറെ ദിവസങ്ങൾ കൃഷിനാശം ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പട്ടാളക്കാരൻ പ്രതീഷ് നടത്തിവരുന്ന റിസോർട്ടിൽ എത്തി കൃഷിനാശം വരുകയും അർദ്ധരാത്രിയോടെ മടങ്ങുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി മുതൽ കാട്ടാനകൾ ഇറങ്ങി എന്നുള്ളതറിഞ്ഞ് നാട്ടുകാർ ഭീതിയിലായി. നാട്ടിലെത്തുന്ന കാട്ടാനകളെ വനാതിർത്തിയിൽ നിരീക്ഷണത്തിലൂടെ തടഞ്ഞുനിർത്തി നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




