മാങ്കുളം: പഴയ ആലുവ മൂന്നാർ  റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്  കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ ജന മുന്നേറ്റം. അഡ്വ. ഡീൻ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും വിവിധ തല ജനപ്രതിനിധികളും പങ്കെടുത്ത മാർച്ചിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു. സമരത്തിൽ മാങ്കുളത്തു നിന്നു മാത്രം അഞ്ഞൂറിൽ പരം ആളുകൾ അണിനിരന്നു. രാവിലെ 10.30 ന് പൂയംകുട്ടിയിൽ ഒരുമിച്ചശേഷമായിരുന്നു പഴയ രാജപാതയിലൂടെ നീങ്ങിയത്. ഇവിടെ വനം വകുപ്പ് സ്ഥാപിച്ച ബാരിക്കേഡിന് സമീപം വഴി തടയാൻ  പോലീസും ഫോറസ്റ്റും ശ്രമിച്ചു എങ്കിലും എം.പിയും എം.എൽ.എയുമായുള്ള  ചർച്ചയിൽ പോകാൻ അനുവദിക്കുകയായിരുന്നു.  ഒന്നര കിലോമീറ്റർ രാജപാതയിലൂടെ  സഞ്ചരിച്ച യാത്ര  ജനങ്ങളുടെ ബാഹുല്യം കാരണം ഒന്നാം ഘട്ടമെന്ന നിലയിൽ പിണ്ടിമേടിന് സമീപം അവസാനിപ്പിച്ചു. മാങ്കുളത്തു നിന്ന് മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ ആന്റണിയുടെ നേതൃത്വത്തിൽ   പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവരാണ് പങ്കെടുത്തത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ആലുവ – കുട്ടമ്പുഴ – മാങ്കുളം – മൂന്നാർ (രാജപാത) റോഡിലൂടെയുള്ള യാത്ര വനം വകുപ്പിൻ്റെ കാടൻ നിയമങ്ങൾ മൂലം തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് വൻ ജനകീയ പ്രതിഷേധമാണ് അലയടിച്ചത്.കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പ്രായത്തെ അവഗണിച്ച് യാത്രയുടെ ഭാഗമായി. 

 പൂയംകുട്ടി സിറ്റിയിൽ നടന്ന യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ ആൻ്റണി ജോൺ, മാത്യു കുഴൽനാടൻ എന്നിവർ പിന്തുണ അറിയിച്ചു. കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നേക്കോട്ടിൽ    പഴയ ആലുവ മൂന്നാർ രാജപാതയിലൂടെ 79 കളിൽ സഞ്ചരിച്ച യാത്രയുടെ വിവരണം നൽകി.  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെൻ്റ് നെടുങ്ങാട്ട്, മാങ്കുളം പള്ളി വികാരി ഫാ. ജോർജ് കൊല്ലംപറമ്പിൽ, ഫാ. അരുൺ വലിയ താഴത്ത്, ഫാ.റോബിൻ പടിഞ്ഞാറെക്കുറ്റ്, ഫാ.സിബി ഇടപ്പുളവൻ, ഫാ.എൽദോസ്, കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് ഗോപി മുട്ടത്ത്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡൻ്റ് സൽമ പരീത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദാനി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  സിബി കെ.എ, ഇ.സി റോയ്,  പഞ്ചായത്ത് മെമ്പർമാരായ എൽദോസ് ബേബി, മേരി കുര്യാക്കോസ്, ഷീല രാജീവ്, ആലി സിബി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ജിജി ഏളൂർ,  കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോഷി പൊട്ടക്കൽ, സി.പി.ഐ ലോക്കൽ സെക്രട്ടറി ഡെയ്സി ജോയ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ബിനോയ് പള്ളത്ത്, ഷാജി പയ്യാനിക്കൽ,  വിവിധ പള്ളികളിലെ വികാരിമാർ, മത സാമൂഹിക സാംസ്കാരിക സംഘടനകൾ,  വ്യാപാരി സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവരും  പങ്കെടുത്തു.

ജനകീയ മാർച്ച് ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിന്  വേണ്ടുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

  പാത തുറന്നു കിട്ടുന്നതുവരെ ഇപ്പോൾ പ്രവർത്തിച്ചതു പോലെ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here