തൊടുപുഴ: മുതലക്കോടം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിംന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ തവിടിശ്ശേരി കരുവഞ്ചാല്‍ വീട്ടില്‍ രഞ്ജിത്ത് കെ.സി (38), പുറക്കുന്ന് പെരിന്തട്ട പാനക്കാരന്‍ വീട്ടില്‍ സാജൂജ് പി. വിനോദ് (32) എന്നിവരെയാണ് ഇടുക്കി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുതലക്കോടം സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിയെടുത്തത്.

പലപ്രാവശ്യമായി 46,20,000 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. കേസില്‍ കണ്ണൂര്‍ പയ്യന്നൂര്‍ പെരുംതട്ട ചെറൂട്ട വീട്ടില്‍ നവനീത് സി (31) യെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് രണ്ട് പ്രതികളെ കൂടി പിടികൂടിയത്. കേസില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെയുടെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ആര്‍. ബിജുവിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.എയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here