
മൂന്നാർ : മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുമായി ജീപ്പ് ഡ്രൈവറുടെ അഭ്യാസ പ്രകടനം.സഞ്ചാരികളെ ജീപ്പിലിരുത്തിയാണ് ഡ്രൈവര്‍ വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചത്.
മൂന്നാർ മാട്ടുപ്പെട്ടി റോഡിലാണ് ഇന്നലെ ഇത്തരത്തില്‍ വിനോദ സഞ്ചാരികളുമായി ജീപ്പ് ഡ്രൈവര്‍ അഭ്യാസ പ്രകടനം നടത്തിയത്.അപകടം ക്ഷണിച്ച് വരുത്തും വിധമായിരുന്നു റോഡിലൂടെയുള്ള ജീപ്പ് യാത്ര.ഡ്രൈവര്‍ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്ത് വന്നു.വാഹനത്തിന്റെ നമ്പര്‍ ദൃശ്യത്തില്‍ വ്യക്തമായിരുന്നില്ല.പിന്നീട് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹനവും ഡ്രൈവറേയും കണ്ടെത്തി.നിയമ ലംഘത്തിന് പിഴ ഈടാക്കി.ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുനുള്ള നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് മുമ്പോട്ട് പോകുന്നതായാണ് വിവരം.പലപ്പോഴും വാഹനത്തിലുള്ള വിനോദ സഞ്ചാരികളെ ഹരം കൊള്ളിക്കുന്നതിനായാണ് ഇത്തരത്തില്‍ സഫാരി വാഹനമോടിക്കുന്നവര്‍ അതിസാഹസത്തിന് മുതിരുന്നത്.
എന്നാലിത് വലിയ അപകടത്തിലേക്ക് വഴി തുറക്കുമെന്നും ഈ വാഹനത്തിന് മാത്രമല്ല റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങൾക്കും യാത്രികർക്കും അപകടം ക്ഷണിച്ചു വരുത്തുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി കർശനമായിരിക്കുമെന്നും മോട്ടർ വാഹനം വകുപ്പ് അറിയിച്ചു.