ഇസ്ലാമാബാദ്: പാകിസ്ത‌ാനിലെ ബലൂ ചിസ്താനിൽ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) പിടിച്ചെടുത്ത ട്ര യിനിലെ ബന്ദികളെ മോചിപ്പിച്ചു. അവ സാനം അക്രമികളുടെ പിടിയിൽ അവ ശേഷിച്ചിരുന്നവരേക്കൂടി ഇന്നലെ രാത്രി വൈകിയാണ് മോചിപ്പിച്ചത്. അൻപ തോളം വിഘടനവാദികളെ വധിച്ചതാ യും പാക് സൈന്യം വ്യക്‌തമാക്കി. ഇ തോടെ ട്രെയിൻ യാത്രക്കാരെ ബന്ദിക ളാക്കിയ വിഘടനവാദികൾക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചു. ഏറ്റുമുട്ടലിൽ നിരവധി സൈനികരും കൊല്ലപ്പെട്ടിട്ടു ണ്ട്. ബന്ദികളാക്കപ്പെട്ട മുന്നൂറിലധികം പേരെ രക്ഷപ്പെടുത്തി.

യാത്രക്കാരെ വധിക്കുമെന്ന ഭീഷണിയു മായി ബലൂച് ലിബറേഷൻ ആർമി (ബി. എൽ.എ നിലകൊണ്ടതോടെ സൈന്യം മുൾമുനയിലായിരുന്നു. ട്രെ യിൻ റാഞ്ചലിനേത്തുടർന്ന് പാക് സൈ ന്യം നടത്തിയ വ്യോമാക്രമണത്തിനു പ്ര തികാരമായി ബന്ദികളെ വധിക്കുമെന്നാ യിരുന്നു ഭീഷണി.

കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ് ബ ലൂചിസ്ത‌ാൻ പ്രവിശ്യയിലെ ബോലാൻ ജില്ലയിൽ മലയോരമേഖലയിലെ തുരങ്ക ത്തിലൂടെ കടന്നുപോകുകയായിരുന്ന ജാ ഫർ എക്സ‌്പ്രസ് ട്രെയിൻ ആക്രമിച്ച് മു ന്നൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയ ത്. യാത്രികരിൽ ഏറെയും സൈനിക, അർധസൈനിക, പോലീസ് സേനാംഗങ്ങ ളും ഇന്റലിജൻസ് ഉദ്യോഗസ്‌ഥരുമാണെ ന്നാണു സൂചന. ഇവരെ വധിക്കുമെന്നാ ണു ബി.എൽ.എയുടെ ഭീഷണി. പ്രായമാ യവരും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെ വിട്ടയച്ചതായി ബി.എൽ.എ. വ്യക്തമാക്കിയിരുന്നു. പാകിസ്താനിലെ ഏറ്റവും വലുതും അവികസിതവുമായ ബ ലൂചിസ്‌താൻ മേഖലയുടെ മോചനമാവ ശ്യപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാ ണു ബലൂച് ലിബറേഷൻ ആർമി. ബലൂ പ് രാഷ്ട്രീയത്തടവുകാരെയും സൈ ന്യം തട്ടിക്കൊണ്ടുപോയവരെയും വിട്ടയ യ്ക്കണമെന്നാവശ്യപ്പെട്ടാണു ട്രെയിൻ യാത്രികരെ ബന്ദികളാക്കിയത്. തടവു കാരെ വിട്ടയയ്ക്കാൻ 48 മണിക്കൂർ സമ യപരിധിയും മുന്നോട്ടുവച്ചിരുന്നു.

പാക് സൈന്യത്തിന്റെ ആക്രമണത്തിൽ തങ്ങളുടെ പോരാളികളിലാർക്കും പരുക്കില്ലെന്നു ബി.എൽ.എ. വക്‌താവ് അവ കാശപ്പെട്ടതായി ‘ബലൂചിസ്താൻ പോ സ്‌റ്റ് റിപ്പോർട്ട് ചെയ്‌തു. തടവുകാരുടെ മോചനത്തിലടക്കം ഉത്തരവാദിത്വമുള്ള തീരുമാനമെടുക്കാൻ കഴിവില്ലാത്തവരാ ണു പാക് സൈന്യമെന്ന് അവരുടെ പ്ര വൃത്തി തെളിയിച്ചു. യുദ്ധഭ്രാന്തും പിടി വാശിയും മാത്രമാണ് അവരെ നയിക്കുന്നത്. പാക് സൈന്യത്തിൻ്റെ ആക്രമണ ത്തിനു പകരമായി ബന്ദികളെ വധി ക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കു കയാണ്. സൈന്യം ഇനിയൊരു വെടി യെങ്കിലും ഉതിർത്താൽ 10 ബന്ദികളെ ക്കൂടി വധിക്കുമെന്നും ബി.എൽ.എ. താക്കിത് നൽകി. 20 അംഗ സംഘമായിരുന്നു

ട്രെയിൻ റാഞ്ചലിനു പിന്നിലെന്നു പാകിസ്ത‌ാൻ അറിയിച്ചു. ട്രെയിൻ ആക്രമിച്ചവർക്ക് അഫ്‌ഗാനിസ്‌ഥാനമായുള്ള ബന്ധം വ്യ കമായതായി പാകിസ്താൻ ആരോപി ച്ചു. അഫ്ഗാനിലുള്ള തീവ്രവാദികളുടെ നിർദേശ പ്രകാരമാണ് അക്രമികൾ പ്ര വർത്തിക്കുന്നതെന്നും അവർ ആരോപി

IDUKKI Edition

LEAVE A REPLY

Please enter your comment!
Please enter your name here