
കൊല്ലം: സി.പി.എം. സംസ്ഥാനസ മ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനു പ്രശംസയും സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു രൂക്ഷ വിമർശനവും. പി.എ. മുഹമ്മദ് റിയാ സും കെ.എൻ. ബാലഗോപാലും ഒഴികെയുള്ള മന്ത്രിമാർ പ്രതി ക്ഷയ്ക്കൊത്ത് ഉയരുന്നില്ല. മു ഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കുട്ടായ പ്രതിരോധമുണ്ടാകുന്നില്ല. എതിരാളികൾ ഇ ത് ആയുധമാക്കുന്നുവെന്നും പ്ര തിനിധികൾ ചൂണ്ടിക്കാട്ടി.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ വകുപ്പുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നു. വി മർശനങ്ങളെ അതിജീവിച്ച് മു ന്നേറുന്ന റിയാസിനെ മാധ്യമ ങ്ങൾ കൂട്ടായി കടന്നാക്രമിക്കു ന്നു. രാഷ്ട്രീയകാര്യങ്ങളിൽ റി യാസ് പ്രതികരിക്കുന്നതുകൊ ണ്ടാണ് മാധ്യമവേട്ട. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എപ്പോഴും മെറിറ്റിനെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പറയുന്നു. എന്നാൽ, സ്ഥാനമാനമാനങ്ങളെല്ലാം കണ്ണൂരുകാർക്കാണെന്നും യോഗ ത്തിൽ വിമർശനമുയർന്നു. പാർട്ടി യിൽ ടീം വർക്കില്ല. സംസ്ഥാന ക മ്മിറ്റി കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം.
ഐസക്അവെയ്‌ലബിൾ’ ആകണം; സജി സംസാരത്തിൽസൂക്ഷിക്കണം
സാമ്പത്തികപ്രതിസന്ധിയു ടെ ഘട്ടത്തിൽ മന്ത്രി ബാലഗോ പാൽ മികച്ച പ്രവർത്തനമാണു നടത്തുന്നത്. വാക്കുകൾ ഉപ യോഗിക്കുന്നതിൽ മന്ത്രി സജി ചെറിയാൻ്റെ സൂക്ഷ്‌മതക്കുറവ് പാർട്ടിക്കു ദോഷമുണ്ടാക്കി. അ ദ്ദേഹം സാംസ്‌കാരികവകുപ്പ് ന ന്നായി കൈകാര്യം ചെയ്യുന്നു ണ്ടെങ്കിലും കുന്തം, കുടച്ചക്രം പോലെയുള്ള പ്രയോഗങ്ങൾ ന ടത്താതെ, അവധാനതയോടെ ആലോചിച്ച് സംസാരിക്കണം. ടി.എം. തോമസ് ഐസക് പാർ ട്ടി നിർദേശിക്കുന്ന പരിപാടികളിൽ പങ്കെടുക്കാറുണ്ടെങ്കിലും അ വെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ കുടൂ തൽ ശ്രദ്ധിക്കണം. കെ.കെ. ശൈല ജ പാർട്ടി ചുമതലകൾ ഏറ്റെടുത്ത് നല്ലനിലയിൽ പ്രവർത്തിക്കുന്നു.
പി.എസ്.സി.ശമ്പളവർധനയ്ക്ക് വിമർശനം
സർക്കാർ നല്ല രീതിയിൽ പ്ര വർത്തിക്കുമ്പോൾതന്നെ നഞ്ച് കലക്കുന്നപോലെ ചില തീരുമാ നങ്ങളുമുണ്ടാകുന്നു. ആശാ വർ ക്കർമാരുടെ സമരം നടക്കു മ്പോൾതന്നെയാണു സ്.സി. അംഗങ്ങളുടെ ശമ്പളം കുത്തനെ കുട്ടിയതെന്നു പത്ത നംതിട്ടയിൽ നിന്നുള്ള പ്രതിനി ധി പി.ബി. ഹർഷകുമാർ വിമർ ശിച്ചു. വാർഡ് വിഭജനം ഉദ്യോഗ സ്‌ഥരെ ഏൽപ്പിച്ച് ചീത്തപ്പേരു ണ്ടാക്കി. വമ്പൻ വ്യവസായ ങ്ങൾക്കു പിന്നാലെ പോകു മ്പോൾ അടിസ്‌ഥാനവിഭാഗങ്ങളെ മറക്കരുത്. പാർട്ടി കെട്ടിപ്പടു അതു തൊഴിലാളികളിലൂടെയാ ണ്. കയർ തൊഴിലാളികളെ ര ണ്ടാം പിണറായി സർക്കാർ തഴ ഞ്ഞെന്ന് ആലപ്പുഴയിൽനിന്നു ള്ള പ്രതിനിധി പി.പി. ചിത്തര ഞ്ജൻ എം.എൽ.എ. ആരോപി ച്ചു. ലോക്സഭാ തെരഞ്ഞെടു പ്പിൽ എല്ലാ സീറ്റിലും കനത്ത തോൽവിയുണ്ടായെങ്കിലും ആല പ്പുഴയിൽ തോൽക്കാൻ കാരണം കയർ തൊഴിലാളികൾ ഉൾപ്പെടെ യുള്ളവരെ തഴഞ്ഞതാണ്.
പിണറായിക്കെതിരേ കൊല്ലത്തെ നേതാവ്
ലോക്സഭാ തെരഞ്ഞെടുപ്പി ലെ കനത്തപരാജയമടക്കം അ പഗ്രഥിക്കേണ്ടതിനേക്കാൾ കുടൂ തൽ സമയം സർക്കാരിൻ്റെ പ്ര വർത്തനം അവലോകനം ചെയ്യാ നെടുക്കുന്നതായി ചില മുതിർ ന്നനേതാക്കൾ കുറ്റപ്പെടുത്തി. 2022 മാർച്ചിലെ കൊച്ചി സമ്മേള നം മുതലാണ് ഈ പ്രവണത ക ണ്ടുതുടങ്ങിയത്. അന്ന് നവകേരളരേഖ അവതരിപ്പിച്ച് ചർച്ച അ തിൽ കേന്ദ്രീകരിച്ചു. കൊല്ലത്ത് ‘നവകേരളത്തിനായി പുതുവഴി കൾ’ എന്ന വികസനരേഖയാ ണ് ചർച്ചചെയ്യുന്നത്.
ആദ്യദിനം സംഘടനാ റി പ്പോർട്ടിനു പിന്നാലെ അത് അ വതരിപ്പിച്ചു. പാർട്ടിയിലും ഭരണ ത്തിലും മുഖ്യമന്ത്രി പിണറായി വിജയനുള്ള അപ്രമാദിത്വമാണ് ഈ അവസ്ഥയ്ക്കു കാരണമെ ന്ന് കൊല്ലത്തെ ഒരു മുതിർന്ന നേതാവ് തുറന്നടിച്ചു. കഴിഞ്ഞ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയപ്രകാരം മു ന്നുവർഷം സംസ്ഥാനസമിതി എ ങ്ങനെ പ്രവർത്തിച്ചെന്നു പരിശോ ധിക്കണം. സംസ്‌ഥാനത്തിന്റെ ഭാ വി പ്രവർത്തനരേഖ അവതരിപ്പി ക്കുമ്പോൾ അതിന്റെ ഒരു ഭാഗം മാത്രമായേ വികസനരേഖയെ കാ ണേണ്ടതുള്ളുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.




