ഇന്ത്യക്ക് ഇളവില്ല

വാഷിങ്ടൺ: ഇന്ത്യയും ചൈന യുമടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏ പ്രിൽ രണ്ടു മുതൽ ഉയർന്ന താ രിഫ് ചുമത്തുമെന്നു യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേൽ അന്യാ യമായ താരിഫാണ് ഏർപ്പെടു ത്തിയിരിക്കുന്നതെന്നും ഇതിനു തിരിച്ചടി നൽകുകയാണെന്നും ട്രംപ് പറഞ്ഞു. യു.എസ്. കോ ൺഗ്രസിന്റെ സംയുക്‌ത സമ്മേ ളനത്തിൽ നടത്തിയ പ്രസംഗ ത്തിലാണ് ട്രംപിന്റെ താരിഫ് ഭീ ഷണി. യു.എസ്. പ്രസിഡന്റായി വീണ്ടും സ്‌ഥാനമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രസംഗമാണി 5.
‘നിങ്ങളുടെ ഉൽപ്പന്നം അമേ രിക്കയിൽ നിർമിച്ചില്ലെങ്കിൽ, ട്രം പ് ഭരണകൂടത്തിന് കീഴിൽ നി ങ്ങൾ താരിഫ് നൽകേണ്ടിവരും. ചില സന്ദർഭങ്ങളിൽ, വളരെ വ ലിയ ഒന്ന്. മറ്റു രാജ്യങ്ങൾ പതി റ്റാണ്ടുകളായി നമുക്കെതിരേ താരിഫ് ഉപയോഗിച്ചുവരുന്നു. ഇപ്പോൾ ആ രാജ്യങ്ങൾക്കെതി രേ നമ്മൾ അവ പ്രയോഗിക്കേ ണ്ട സമയമായിരിക്കുന്നു. യൂ റോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ എന്നിവയും മറ്റു നിരവ ധി രാജ്യങ്ങളും നമ്മൾ ചുമത്തു ന്നതിനേക്കാൾ വളരെ ഉയർന്ന താരിഫാണു നമുക്കുമേൽ ചുമ
ത്തുന്നത്. ഇന്ത്യ വാഹന താരി ഫ് 100 ശതമാനത്തിൽ കൂടു തൽ ഈടാക്കുന്നു.’-ട്രംപ് പറ ഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോ ദിയുടെ യു.എസ്. സന്ദർശനവേ ളയിലും താരിഫിൽ വിട്ടുവീഴ്ച യില്ലെന്നു ട്രംപ് വ്യക്‌തമാക്കിയി രുന്നു.
യു.എസ്. ഉൽപ്പന്നങ്ങൾ ക്കു മേലുള്ള ചൈനയുടെ ശരാ ശരി താരിഫ് നമ്മൾ ഈടാക്കു ന്നതിന്റെ ഇരട്ടിയാണ്. ദക്ഷിണ കൊറിയയുടെ ശരാശരി താരി ഫ് നാലിരട്ടി കൂടുതൽ ദക്ഷിണ കൊറിയയ്ക്ക് സൈനികമായും
മറ്റു പല വഴികളിലൂടെയും ന മ്മൾ സഹായം നൽകുന്നു. പ ക്ഷേ അതാണ് സംഭവിക്കുന്നത്. സുഹൃത്തുക്കളും ശത്രുക്കളും ഇതാണു ചെയ്യുന്നത്. ഭൂമിയി ലെ മിക്ക രാജ്യങ്ങളും പതിറ്റാ ണ്ടുകളായി യു.എസിനെ ചതി ച്ചു. ഇനി അത് അനുവദിക്കില്ല.’ ട്രംപ് പറഞ്ഞു.
മെക്സിക്കോയുമായും കാന ഡയുമായും യു.എസിന് വളരെ വലിയ വ്യാപാരകമ്മിയുണ്ട്. എ ന്നാൽ അതിലും പ്രധാനമായി, ഇതുവരെയില്ലാത്ത തരത്തിൽ യു.എസിലേക്കു മയക്കുമരുന്ന്
പ്രവഹിക്കാൻ അവർ അനുവദി ക്കുന്നു. നമ്മുടെ ആയിരക്കണ ക്കിനു യുവാക്കളെ അതു കൊ ല്ലുന്നു. -ട്രംപ് പറഞ്ഞു.
കാനഡയ്ക്കും മെക്സി ക്കോയ്ക്കും ചൈനയ്ക്കുമെതി രേ ട്രംപ് പ്രഖ്യാപിച്ച ഉയർന്ന താരിഫ് കഴിഞ്ഞ ദിവസം പ്രാ ബല്യത്തിൽ വന്നിരുന്നു. ഇതി നു തിരിച്ചടിയായി യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3 ,000 കോടി ഡോളറിൻ്റെ ഉൽപ്പ ന്നങ്ങൾക്ക് കാനഡയും 25 ശത മാനം താരിഫ് പ്രഖ്യാപിച്ചു. മെ ക്സിക്കോയുടെ തീരുമാനം ഞായറാഴ്‌ച പ്രഖ്യാപിക്കും. യു.എസിൽ നിന്നുള്ള പ്രധാന കാർഷിക ഉൽപന്നങ്ങളുടെ ഇറ ക്കുമതിക്ക് 15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനയും പ്രഖ്യാപിച്ചു.
ഇന്ത്യയെ താരിഫ് രാജാവെ ന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ പല ഉൽപ്പന്നങ്ങൾക്കും 30 മുതൽ 70 ശതമാനം വരെയും അതിലധികവും താരിഫ് ചുമ ത്തുന്നു. യു.എസ്. കാറുകൾക്ക് 70 ശതമാനമാണു താരിഫ്. ഇ തുമൂലം അവയുടെ വിൽപ്പന പോലും അസാധ്യമാകുന്നു-ട്രം പ് പറഞ്ഞു. അതിനിടെ, യു.എ സ്. വാണിജ്യമന്ത്രി ഹോവാർഡ് ലുട്നിക്കുമായുള്ള വ്യാപാരചർ ച്ചകൾക്കായി കേന്ദ്ര വാണിജ്യ മ ന്ത്രി പിയുഷ് ഗോയൽ നിലവിൽ വാഷിങ്ടണിലുണ്ട്.




