യുവതിയുടെ ഭർത്താവ് അറസ്റ്റ‌ിൽ

കോട്ടയം: ഏറ്റുമാനൂരിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്‌റ്റിൽ.

തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസി(44)നെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ഏറ്റു മാനൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പാ റോലിക്കൽ 101 കവലയ്ക്കു സമീപം വടക രയിൽ ഷൈനി കുര്യൻ (41), മക്കളായയ അലീന (11), ഇവാന (10) എന്നിവരാണു കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെ 5.20നു വീ ടിനു സമീപം കോട്ടയം-നിലമ്പൂർ എ ക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.

ആത്മഹത്യയ്ക്കു തലേന്നു താൻ ഷൈ നിക്കു വാട്‌സ്ആപ്പിൽ സന്ദേശം അയച്ചിരു ന്നതായും പിന്നീട് ഇതു ഡീലീറ്റ് ചെയ്ത തായും ചോദ്യംചെയ്യലിൽ നോബി സമ്മ തിച്ചു. നോബിയുടെ ഫോൺ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഷൈനിയുടെ മാ

താപിതാക്കളിൽ നിന്നു പോലീ സ് മൊഴിയെടുത്തതിനു പിന്നാ ലൊയിരുന്നു അറസ്‌റ്റ്. ഷൈ നിയെ മാനസികമായും ശാരീ രികമായും നോബി انه ഡിപ്പിച്ചിരുന്നതായി മാതാപിതാ ക്കൾ മൊഴി നൽകിയിരുന്നു. ഇ ന്നലെ പാറോലിക്കലിലെ വീ ട്ടിലെത്തിയ മന്ത്രി വി.എൻ. വാ സവൻ ശക്തമായ അന്വേഷണ ത്തിനു പോലീസിനു നിർദേശം നൽകിയിരുന്നു. കേസിൽ കുടു തൽ പ്രതികളുണ്ടോയെന്നും പോലീസ് അ ന്വേഷിക്കുന്നുണ്ട്.

വിദേശത്തായിരുന്ന ഭർത്താവ് നോബി സംഭവശേഷമാണു നാട്ടിലെത്തിയത്. നോ ബിയുമായുള്ള വിവാഹമോചനക്കേസ് ഏ റ്റുമാനൂർ കുടുംബക്കോടതിയിൽ നിലനിൽ ക്കെയായിരുന്നു സംഭവം. നോബി തിരേ ഷൈനി നൽകിയ ഗാർഹിക പീഡന ക്കേസ് തൊടുപുഴ പോലീസ് സ്‌റ്റേഷനിലു

മുണ്ട്. ഏതാനും നാളുകളായി ഷൈനിയും പെൺമക്കളും പാ റോലിക്കലിലെ സ്വന്തം വീട്ടിലാ ണു താമസിച്ചിരുന്നത്. ബി.എ സ്‌സി. നഴ്സ‌ിങ് ബിരുദധാരിയാ യ ഷൈനി ജോലി ലഭിക്കാത്ത തിനാൽ മാനസിക വിഷമത്തിലായിരുന്നു.

മൂവരുടെയും മൃതദേഹം തെള്ളകത്തെ പള്ളിയിൽ സംസ്കരിക്കാനായിരുന്നു തീരുമാനമെങ്കിലും ഷൈനിയുടെ മകൻ എ ഡ്വിൻ നൽകിയ പരാതിയെത്തുടർന്നു തൊടുപുഴയിലാണു മൃതദേഹങ്ങൾ സം സ്കരിച്ചത്. തെള്ളകത്തെ ആശുപത്രിയിൽ നിന്നു മൃതദേഹം എടുക്കുമ്പോഴും തൊടുപുഴയിലെ വീട്ടിലും പള്ളിയിലും നോബിയ്ക്കു നേരേ എതിർപ്പുയർന്നിരു ന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമാനൂർ പോലീസ് നോബിയെ കസ്‌റ്റഡിയിലെടു ത്തു ചോദ്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here