മൂന്നാർ : ബുധനാഴ്ച്ച ഉച്ചയോടെ മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചാരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

തമിഴ്‌നാട് നാഗർകോവിൽ സ്കോട്ട് ക്രിസ്തു‌ത്യൻ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ കന്യാകുമാരി ജില്ലയിലെ തിങ്കൾനഗർ മാങ്കുഴി സ്വദേശി ആർ.ആദിക (19), അഞ്ചുഗ്രാമം കനകപ്പപുരം സ്വദേശി ആർ.വേണിക (19), തിരുനെൽവേലി ജില്ലയിലെ ഏർവാടി സ്വദേശി സുധൻ നിത്യാനന്ദൻ (19) എന്നിവരാണു മരിച്ചത്. കെബിൻ (20) ഗുരുതര പരുക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയിൽ രാവിലെ മുതൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയോടെ മൂവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 

ബന്ധുക്കളും പ്രദേശവാസികളും കോളേജിലെ അധ്യാപകരോടക്കം വലിയൊരു സംഘം തമിഴ്നാട്ടിൽ നിന്നും അടിമാലിയിലെ ആശുപത്രിയിൽ എത്തി. 

 ഒരുപാട് സ്വപ്നങ്ങൾ ബാക്കി വച്ചാണ് പ്രിയപ്പെട്ട വിദ്യാർത്ഥികൾ മൺമറഞ്ഞു പോകുന്നതെന്ന് അധ്യാപകർ വിതുമ്പലോടെ പറയുന്നു.

കോളേജിലും ഗ്ലാസ് മുറിയിലും ഉൾപ്പെടെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ ആയിരുന്ന വേണികയും ആദികയും മരണത്തിലും പിരിഞ്ഞില്ല. ബസ്സിലും അടുത്തടുത്ത് സീറ്റുകളിൽ ആയിരുന്നു ഇരുവരും ഇടം നേടിയത്. കൂലിത്തൊഴിലാളിയായ രാമുവും ഭാര്യ കാളിയമ്മാളും ചെറിയ വരുമാനങ്ങൾ കൂട്ടി വച്ചാണ് ആദികയേയും ഇളയ സഹോദരി അൻസികയെയും വിദ്യാഭ്യാസിക്കാൻ പറഞ്ഞയച്ചത്. പിതാവിന്റെ കഷ്ടപ്പാടിന് പരിഹാരമാകുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്ന ആദികയുടെ വേർപാട് ഉൾക്കൊള്ളാൻ ഇനിയും കുടുംബത്തിന് ആയിട്ടില്ല. 

ഇന്ന് രാവിലെ പത്തുമണിക്ക് ആദികയുടെ മൃതദേഹം കന്യാകുമാരിയിൽ സംസ്കരിക്കും.

 അഞ്ചുഗ്രാമം കനകപുരം സ്വദേശി ആർ വേണികയുടെ മരണം ഇല്ലാതാക്കിയത് ഒരു വലിയ കുടുംബത്തിന്റെ പ്രതീക്ഷകളാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന വേണികയുടെ അച്ഛൻ രമേശ്‌ വീണ് പരിക്കേറ്റിട്ട് വർഷങ്ങളായി. അതിനുശേഷം കഠിനമായ ജോലികൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മാതാവ് വീണയും സഹോദരങ്ങളായ കൗശിക്കും പ്രിയയും രമേഷിന്റെ സഹോദരൻ സുധാകരനും കുടുംബത്തിനും ഒപ്പമാണ് താമസിച്ചിരുന്നത്. സുധാകരനും വീണയും കെട്ടിട നിർമ്മാണ ചുരുട്ടി ലഭിച്ചിരുന്ന തുച്ഛമായ തുകയാണ് ഈ കുടുംബത്തിന്റെ ആകെ ആശ്രയം. ഇതിൽനിന്നാണ് അടിച്ചു കുടുംബത്തെ കരകയറ്റം എന്ന പ്രതീക്ഷിച്ച വേണിക കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് ചേർന്നത്. എന്നാൽ വിധി അവിടെയും തുണച്ചില്ല. വേണികയുടെ സംസ്കാരം ഇന്നലെ നടന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here