ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ബ്രാഞ്ചിൽ കവർച്ച നടത്തിയ കേ സിൽ അറസ്‌റ്റിലായ റിജോ ആന്റ ണിയെ വിവിധ സ്‌ഥലങ്ങളിലെത്തി ച്ചു തെളിവെടുപ്പ് നടത്തി. ചാലക്കു ടി പോലീസ് സ്‌റ്റേഷനിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു തെളിവെടുപ്പ്.
പോട്ട ആശാരിപാറയിലുള്ള പ്ര തിയുടെ വീട്ടിലേക്കാണ് ആദ്യം പോയത്. വീട്ടിൽ സൂക്ഷിച്ച 12 ല ക്ഷം രൂപയും കൃത്യത്തിന് ഉപയോ ഗിച്ച കത്തിയും പ്രതി പോലീസിനെ ടുത്തു കൊടുത്തു. തുടർന്ന് പണം കടം വാങ്ങിയെന്ന പറയുന്ന അന്ന നാടുള്ള സുഹ്യത്തിന്റെ വീട്ടിലേക്ക് പോയി. സുഹൃത്തിൽനിന്നും 2.90 ല ക്ഷം രൂപ കടം വാങ്ങിയെന്നാണ് പ റയുന്നത്. ബാങ്കിലെ കവർച്ചക്ക് ശേ ഷം ഈ തുക സുഹൃത്തിന്റെ വീട്ടി ലെത്തി തിരിച്ചു നൽകി. പോട്ടയി ലെ ഫെഡറൽ ബാങ്കിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. കൗണ്ടർ തകർത്തതും പണം കവർന്നതുമട ക്കമുള്ള എല്ലാ കാര്യങ്ങളും പ്രതി വിവരിച്ചു. പ്രതിയെ കൊണ്ടുവരു ന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വിവിധ സ്‌ഥലങ്ങളിൽ തടിച്ചുകൂടി യത്. വൻ പോലീസ് സുരക്ഷയോ ടെ വിലങ്ങണിയിച്ചാണ് തെളിവെടു പ്പിന് കൊണ്ടുവന്നത്. പോലീസ് സ്‌റ്റേഷനിൽവച്ച് കുറ്റസമ്മതം നട ത്തുന്നതിനിടെ പ്രതി പലവട്ടം പൊട്ടിക്കരഞ്ഞു.
ബാങ്ക് മാനേജർ മണ്ടനാണെ ന്നും കത്തി കാണിച്ചപ്പോൾ ഓടിമാ റിയെന്നും റിജോ പറഞ്ഞു. ആരെ ങ്കിലും പ്രതിരോധിച്ചിരുന്നെങ്കിൽ ക വർച്ച നടത്താതെ തിരികെ പോകു മായിരുന്നെന്നും പ്രതി പറഞ്ഞു.
വിദേശത്തുള്ള ഭാര്യ എല്ലാ മാ സവും പണം അയച്ചുനൽകുമായി രുന്നു. ഈ പണം മുഴവൻ ധൂർത്ത ടിച്ചു. അവധിക്ക് ഭാര്യ നാട്ടിലെ ത്തും മുമ്പ് പണം സ്വരൂപിക്കാനാ യാണ് കവർച്ച നടത്തിയതെന്നാണ് പ്രതി ആവർത്തിച്ച് പറഞ്ഞത്. ചാല ക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ ഡ് ചെയ്തു. പ്രതിയെ കസ്‌റ്റഡി യിൽ വാങ്ങാൻ പോലീസ് ഇന്ന് അ പേക്ഷ നൽകും.


