തിരുവനന്തപുരം: സി.പി.എമ്മിനെ നരഭോജി കളോട് ഉപമിച്ച ഫെയ്‌സ്‌ബുക്ക് കാർഡ് മ ണിക്കുറുകൾക്കുള്ളിൽ പിൻവലിച്ച് ശശി ത രൂർ എം.പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിത്രം പങ്കു വച്ചു പിന്നീടു പുതിയ കുറിപ്പിടുകയും ചെ യ്തു. സി.പി.എമ്മിൻ്റെ പേര് പരാമർശിക്കാ തെയാണു പുതിയ പോസ്റ്റ്.
കെ.പി.സി.സിയുടെ ഔദ്യോഗിക പേ ജിൽ പങ്കുവച്ച ‘സി.പി.എം. നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കുടെപിറപ്പുകൾ’ എന്ന പോസ്‌റ്ററായിരുന്നു തരൂർ ആദ്യം ഷെ
യർ ചെയ്‌തത്. പിന്നീട് ഈ പോസ്‌റ്റ് നീക്കം ചെയ്താണ് സി.പി.എമ്മി നെ പരാമർശിക്കാത്ത പുതിയ കുറിപ്പിട്ടത്.
‘ശരത് ലാലിന്റെയും കൃപേ ഷിന്റെയും സ്മരണകൾക്കു മു ന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് അ ക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർ ക്കേണ്ടതാണ്’ എന്നു പുതിയ പോസ്റ്റിൽ
കുറിച്ചിട്ടുണ്ട്. അതിനിടെ, ചത്താലും കൊന്നാലും താൻ സി.പി.എമ്മി ലോ ബി.ജെ.പിയിലോ പോകി ല്ലെന്ന സൂചന നൽകി ശശി ത രൂർ എം.പി. തൻ്റെ നിലപാടു സി.പി.എമ്മിനെതിരാണെന്ന വിശദീകരണം വിശ്വസ്തകർ ക്കു തരൂർ നൽകിക്കഴിഞ്ഞു.
‘സ്‌റ്റാർട്ട് ആപ്പ് വിഷയത്തിൽ വസ്‌തുതകൾ അടിസ്ഥാനമാക്കി കേരളത്തെ ഉയർത്തിക്കാട്ടാനാണ് ശ്ര മിച്ചത്. അതിൽ രാഷ്ട്രീയമില്ല’- തരൂർ വിശദീകരിക്കുന്നു. തനിക്കു സമൂഹത്തിലുള്ള പൊതു സ്വീകാര്യത തകർക്കാനാണ് സി.പി.എമ്മിനുവേണ്ടി വാദിക്കുന്ന ആളാക്കി തന്നെ മാറ്റുന്നതെന്നും തരൂർ കരുതുന്നു.
മുസ്ലിം ലീഗുമായി നല്ല ബന്ധം തുടരാനും അദ്ദേഹം ആഗ്രഹിക്കുന്നു. കേരളത്തിൻറെ വി കസനത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ആർക്കും നിഷേധിക്കാനാകാത്ത റോ ളുണ്ടെന്നു വിശദീകരിച്ചിട്ടും വിവാദം തുട രുന്നതിനു പിന്നിൽ പ്രത്യേക അജൻഡയു ണ്ടെന്നാണ് തരൂർ ക്യാമ്പിൻ്റെ വിലയിരുത്തൽ.


