മൂന്നാർ: മൂന്നാറിനെ കാട്ടുകൊമ്പൻ പടയപ്പ വിറപ്പിക്കുന്നത് മദപ്പാട് കൊണ്ടെന്ന നിഗമനത്തിൽ വകുപ്പും. 

ഇടത് ചെവിക്ക് സമീപത്ത് മദപ്പാട് കണ്ടെത്തി. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്‌ടർക്ക് നൽകിയിരുന്നു. ഇതേത്തുടർന്ന് ഡോക്‌ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. ഇതേ തുടർന്ന് നിരവധി വീടുകളും വാഹനങ്ങളും തകർത്തിരുന്നു.

ഏറെനാളായി പടയപ്പ ഉൾക്കാട്ടിലേക്ക് പിൻവാങ്ങാതെ ജനവാസമേഖലയിൽ തുടരുകയാണ്. വനം വകുപ്പിൻ് ആർ.ആർ.ടി.സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ആനയെ നിരീക്ഷിക്കാൻ പ്രത്യേക വാച്ചർമാരെ ഏർപ്പെടുത്തിയതെന്ന് മൂന്നാർ റേഞ്ച് ഓഫീസർ എസ്.ബിജു അറിയിച്ചു.

 അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതൽ പടയപ്പയെ നിരീക്ഷിച്ചോപ്പം ഉണ്ടാകും. 

 അതേസമയം ആന നിൽക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ഇവ പ്രദേശവാസികൾക്കും മറ്റും അലെർട് സന്ദേശങ്ങളായി എത്തുന്നുമുണ്ട്. എന്നാൽ മറയൂർ ഉദുമലപേട്ട അന്തർ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് ഈ വിവരം ലഭ്യമാകുന്നില്ല. ഇത്തരത്തിൽ സഞ്ചാരികൾക്കും വിവരം ലഭ്യമായാൽ കഴിഞ്ഞദിവസം നടന്നതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കഴിയും എന്നും അതിനാൽ തന്നെ രണ്ടു ദിവസത്തിനുള്ളിൽ സഞ്ചാരികളുടെ ഫോണിലേക്ക് ഈ അലേർട്ട് സന്ദേശങ്ങൾ എത്തുന്ന സംവിധാനം ഒരുക്കുമെന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here