ഗുവാഹത്തി: കലാപത്തെത്തുടർന്നു രാജി സമ്മർദം നേരിട്ടിരുന്ന മണിപ്പൂർ മുഖ്യമന്ത്രി ബിൻ സിങ് ഒടുവിൽ പടിയിറങ്ങി. സം സ്‌ഥാന ബി.ജെ.പി. പ്രസിഡൻ്റ് എ. ഷർദ, ബി.ജെ.പിയുടെ വടക്കു കിഴക്കൻ ചുമതല യുള്ള സംബിത് പത്ര എന്നിവർക്കും 19 എം.എൽ.എമാർക്കുമൊപ്പം രാജ്‌ഭവനിലെ ത്തി ഗവർണർ അജയ് കുമാർ മല്ലയ്ക്ക് ഇ ന്നലെ രാജിക്കത്തു കൈമാറി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയതിനു പി ന്നാലെയാണു നടപടി.

മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർ ണർ ഭല്ല ഇന്നു നിശ്ചയിച്ചിരുന്ന നിയമസ ഭാ സമ്മേളനം റദ്ദാക്കിയതായി അറിയിച്ചു. നിയമസഭ മരവിപ്പിച്ചതായി പ്രഖ്യാപനം ന ടത്തിയ ഗവർണർ അടിയന്തരമായി ന്യൂ ഡൽഹിക്കു തിരിക്കുകയും ചെയ്തു. 2027 വരെ സർക്കാരിനു കാലാവധിയുണ്ടെങ്കി ലും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്ര ഖ്യാപിച്ചേക്കുമെന്നാണു സൂചന.

ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി.ജെ.പി. അധ്യ ക്ഷൻ ജെ.പി. നഡ്‌ഡയുമായും ഇന്നലെ കു ടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ബിരേൻ സിങ് രാജി സമർപ്പിച്ചത്. സഭയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതയും ബി. ജെ.പിക്കുള്ളിൽ ബിരേൻ സിങ്ങിനെതിരേ യുള്ള എതിർപ്പും കണക്കിലെടുത്താണു രാജി തീരുമാനം. കുക്കി വിഭാഗത്തിൽപെട്ട വരടക്കം 12 ബി.ജെ.പി. എൽ.എൽ.മാർ നേ ത്യമാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം ആറുപേർ കൂടി ചാഞ്ചാടിനിൽക്കുകയാ ണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മിലും ഭിന്ന തയുണ്ട്.

വിശ്വാസവോട്ടെടുപ്പിൽ ഈ എം.എൽ. എമാർ പാർട്ടി വിപ്പ് അനുസരിക്കാതിരു ന്നാൽ സർക്കാർ കടുത്ത പ്രതിസന്ധിയിലാ കുമെന്നു സംബിത് പത പാർട്ടി നേതൃത്വ ത്തെ ധരിപ്പിച്ചിരുന്നു. കലാപത്തിൽ മുഖ്യമ ന്ത്രിക്കുള്ള പങ്ക് സംബന്ധിച്ച കേസ് ദിവസ ങ്ങൾക്കുള്ളിൽ കോടതി പരിഗണിക്കാനിരി ക്കുന്നതും പാർട്ടി കേന്ദ്ര നേതൃത്വം കണ ക്കിലെടുത്തു. പാർട്ടിക്കുള്ളിൽനിന്നും പുറ ത്തുനിന്നുമുള്ള രാജി സമ്മർദം അവഗണി 

ച്ചിരുന്ന ബിരേൻ സിങ് ഒടുവിൽ വഴങ്ങിയ ത് ഈ സാഹചര്യത്തിലാണ്. മണിപ്പുരിലെ ജനങ്ങളെ ഇത്രയും നാൾ സേവിക്കാൻ ക ഴിഞ്ഞത് ബഹുമതിയാണെന്ന് ഗവർണർ ക്കു കൈമാറിയ രാജിക്കത്തിൽ സിങ് പറ ഞ്ഞു.

കോൺറാഡ് സാങ്‌മയുടെ നേതൃത്വ ത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.)യുടെ ഏഴ് അംഗങ്ങൾ നേര ത്തെ ഭരണമുന്നണിക്കുള്ള പിന്തുണ പിൻ വലിച്ചിരുന്നു. 60 അംഗ നിയമസഭയിൽ അ പ്പോഴും എൻ.ഡി.എയ്ക്ക് 49 അംഗങ്ങളു ണ്ട്. ബി.ജെ.പി.-38, നാഗാ പീപ്പിൾസ് ഫ്ര ണ്ട്(എൻ.പി.എഫ്)- 6, ജെ.ഡി.യു.-2, സ തന്ത്രർ-3. പ്രതിപക്ഷത്ത് കോൺഗ്രസിനും കുക്കി പീപ്പിൾസ് അലയൻസിനും രണ്ടു വീതം അംഗങ്ങൾ മാത്രമാണുള്ളത്. എ ന്നാൽ, പാർട്ടിക്കുള്ളിലെ വിമതനീക്കം സർ ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നാണു ബി.ജെ.പി. നേത്യത്വത്തിൻ്റെ വിലയിരു ത്തൽ. ഡൽഹി നിയമസഭാ തെരഞ്ഞെടു പ്പിലെ വിജയത്തിൻ്റെ തിളക്കം ഇതുവഴി ന ഷ്ട്ടപ്പെടരുതെന്നും പാർട്ടി ആഗ്രഹിക്കു ന്നു.

ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേ ളനത്തിൽ അവിശ്വാസ പ്രമേയം അവതരി പ്പിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അ ധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര സിങ് നേര

ത്തെ വ്യക്തമാക്കിയിരുന്നു. 2023 മേയ് മു ന്നിനു മണിപ്പുരിൽ വംശീയകലാപം തുട ങ്ങിയതിനു ശേഷം ബി.ജെ.പി. നേതൃത്വ ത്തിലുള്ള സർക്കാരിനെതിരേ അവതരിപ്പി ക്കുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്. ബി‌ൻ സിങ്ങിനെ എതിർക്കുന്ന ബി.ജെ. പി. അംഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കു മെന്നും കോൺഗ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചി രുന്നു.

മണിപ്പുരിനെ പിടിച്ചുലച്ച കുക്കി-മേ തേയ് സംഘർഷത്തിൽ ഇതുവരെ 250 ലേറെപേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗി കഭാഷ്യം. നിരവധി വീടുകളും ദേവാലയ ങ്ങളും അഗ്നിക്കിരയായി. അരലക്ഷത്തില ധികംപേർ വീടുവിട്ടുപോയി.

കലാപത്തിന് അവസാനം കുറിക്കുന്ന തിൽ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവ യ്ക്കണമെന്ന് പ്രതിപക്ഷത്തിനൊപ്പം സ്വ ന്തം പാർട്ടിയിൽനിന്നും മുറവിളി ഉയർന്നി രുന്നെങ്കിലും ബിരേൻ സിങ് ചെവിക്കൊ ണ്ടിരുന്നില്ല. ഇതെല്ലാം അവഗണിച്ചും ബി. ജെ.പി. കേന്ദ്രനേതൃത്വം ബിരേൻ സിങ്ങി നൊപ്പം നിലകൊണ്ടു. അതിനിടെ സംഘർ ഷത്തിന് ഇരകളായവരോട് അപ്രതീക്ഷിത മായി കഴിഞ്ഞ ഡിസംബർ 31 നു നടത്തിയ ഖേദപ്രകടനം മേയ് വിഭാഗക്കാരനാ യ ബിരേൻ സിങ്ങിൻ്റെ അനുനയ നീക്കമാ യി വിലയിരുത്തപ്പെടുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here