ഇടുക്കി: കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മയിലിൻ്റെ ഭാര്യ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും അമ്മയെ കാണാത്തതിന് തുടർന്ന് മകൻ അന്വേഷിച്ച ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ സോഫിയയെ കണ്ടെത്തി. ആന  ചിന്നം വിളിക്കുന്ന ശബ്ദവും കേട്ടു. ഉടൻ തന്നെ പിതാവിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന  അവിടെത്തന്നെ നിൽക്കുന്നതിനാൽ മൃതദേഹത്തിന് അടുത്തേക്ക് നാട്ടുകാർക്ക് എത്താനായില്ല. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here