തൊടുപുഴ: കൊലയാളികൾ പിടിയിൽ , ഒമ്പത് പ്രതികളിൽ ആറ്  പേർ പിടിയിൽ .  മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ സാമുവൽ ( 47 ) നെ കൊന്ന കേസിൽ ഏഴ് പ്രതികൾ പോലീസ് പിടിയിൽ. കൊലക്കേസ് ഉൾപ്പടെ അനവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ.  എരുമാപ്ര സിഎസ്ഐ പള്ളിയുടെ പെയ്ൻറിംഗിന് പോയ മൂലമറ്റം, അറക്കുളം, മണപ്പാടി തുടങ്ങിയ  സ്ഥലങ്ങളിൽ താമസിക്കുന്ന 7  അംഗ സംഘമാണ് കൊല നടത്തിയതും, മൃതദേഹം മൂലമറ്റത്ത് കൊണ്ടുവന്ന് ഇട്ടതും. പ്രതികളായ    മണപ്പാടി സ്വദേശി ഷാരോൺ ബേബി,  അശ്വിൻ കണ്ണൻ അറക്കുളം, ഷിജു അരീപ്ലാക്കൽ കണ്ണിക്കൽ, അഖിൽ രാജു താഴ്വാരം കോളനി ,മനോജ് ഇലപ്പള്ളി, പ്രിൻസ് അജേഷ് മൂലമറ്റം, എന്നിവരെ പോലീസ് പിടികൂടി. പെയ്ൻ്റിംഗ് പണിക് ചെന്ന യുവാക്കൾക്ക്‌ അവിടെ താമസിക്കാൻ ഷട്ടർ ഇട്ട ഒരു മുറി വാടകക് കൊടുത്തിരുന്നു അവിടെ വച്ച് യുവാക്കളും മരണപ്പെട്ട സാജനുമായി  വാക്ക് തർക്കം ഉണ്ടാവുകയും സാജനെ  വായിൽ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു   കൊന്ന് പായിൽ പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയിൽ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. വണ്ടി ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോ കാരനോട് പറഞ്ഞത്. മൂലമറ്റത്ത് കെട്ട് ഇറക്കി തിരിച്ച് പോയ ഡ്രൈവർ സംശയം തോന്നി  വീട്ടിൽ ചെന്ന് പിതാവിനോട് വിവരം പറഞ്ഞു .പിതാവ് ഉടൻ തന്നെ കാഞ്ഞാർ എസ് ഐ ബൈജു പി ബാബുവിനെ വിവരം അറിയിച്ചു.രാത്രിയിൽ തന്നെ കാഞ്ഞാർ പോലീസ് മൂലമറ്റം തേക്കിൻ കുപ്പ് മുഴുവൻ പരിശോദിച്ചു. ഒന്നും കണ്ടെത്താനായില്ല. പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോദന നടത്തിയപ്പോഴാണ് കനാൽ സൈഡിൽ കുറ്റിക്കാട്ടിൽ പായിൽ പൊതിഞ്ഞ കെട്ട് കണ്ടെത്തിയത് സാജൻ്റെ ബന്ധുക്കളെ വരുത്തി പരിശോദിച്ചെങ്കിലും രണ്ട് ദിവസത്തെ പഴക്കം വന്നതുകൊണ്ട് തിരിച്ചറിയാൻ സാധിച്ചില്ല. മൃതദേഹവുമായി പോയ ഓട്ടോയിൽ 7 പേർ ഉണ്ടായിരുന്നു. മൂലമറ്റത് രണ്ട് പേര് ഇറങ്ങി.  ഓട്ടോയുമായി പോയവർ കനാൽ ബണ്ടിൻ്റെ മുകളിൽ നിർത്തി 5  പേർ ചേർന്ന് കെട്ട് മറിച്ചിട്ടു. വണ്ടിയിൽ വന്ന വരുടെ കയ്യിൽ വാക്കത്തിയും മറ്റും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ തിരിച്ച് പോയി മൂലമറ്റത്ത് എത്തിയപ്പപ്പോൾ ഇറക്കി വിട്ടവർ   കൈക്കോട്ട്, കൊട്ട, പിക്കാസ് അലവാങ്ക്, കമ്പി  തുടങ്ങിയ സാധനങ്ങളുമായി നിൽക്കുകയും അവരെ  തിരികെ  അവിടെ കൊണ്ടുപോയി വിടണമെന്ന് പറഞ്ഞു. പറ്റില്ലന്നു് പറഞ്ഞ് ഓട്ടോ ഡ്രൈവർ  ഒഴിവായി പോയി .  പ്രതികൾ സംഭവസ്ഥലത്ത് ചെന്ന് കുഴിച്ചിടാൻ നീക്കം നടത്തി. കമ്പി കുത്തിയപ്പോൾ താഴാത്തതു കൊണ്ട് പുറത്തേക്ക് തള്ളിയിരുന്ന ഒരു കൈ  വെട്ടിമുറിച്ച് മാറ്റിയിരുന്നു.  എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ തേക്കിൻകൂപ്പിലൂടെ പോലീസ് വണ്ടി വരുന്നതു കണ്ട് പണിയായുധങ്ങൾ കുറച്ച് മാറ്റി വച്ച ശേഷം അവർ വിട്ട് പോയി. ഇതിനിടക്ക് കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതിയായ സാജൻ മൂലമറ്റത്ത് സ്ഥിരമായി വരുന്നതായി പോലിസിന് വിവരം കിട്ടിയതിനെ തുടർന്ന്  അവരുടെ അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. സാജൻ പ്രതികളുമായി ചങ്ങാത്തം നടത്തി വരുന്നതായും പോലീസ് മനസിലാക്കിയിരുന്നു.  അങ്ങനെ അന്വേഷണം നടക്കുമ്പോഴാണ് മദ്യപിച്ച് ഷാരോൺ നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്യാനായി പോലീസ്  വണ്ടിയിൽ കയറ്റി, കഞ്ചാവ് കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് രണ്ട് പേരേയും പിടികൂടി സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.  പോലീസ് നായും ഫിങ്കർ പ്രിൻ്റ് അധികൃതരും വരാൻ താമസിച്ചതു കൊണ്ട് എസ് ഐ ഇൻക്വസ്റ്റ് നടപടികൾ എസ്എച്ച് ഒ യെ ഏല്പിച്ച ശേഷം പ്രതികലെ തേടി പോയി. ഇതിനിടക്ക് രണ്ടാഴ്ച മുമ്പ് സ്കൂട്ടറിൽ പോയ രണ്ട് കുട്ടികളെ കാറിടിച്ച് പരുക്കേൽപ്പിച്ചിരുന്നു. ആ കാർ കസ്റ്റഡിയിൽ ആണ് ആ കേസിലെ പ്രതികളും ഈ കേസിലെ പ്രതികളാണ്. കൊലപാതകം മേലുകാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് നടന്നതു കൊണ്ട് കേസും , പ്രതികളേയും മേലുകാവ് പോലീസിന് കൈമാറും. കേസിലെ 5 പ്രതികൾ തമഴ് നാടിന് കടക്കാൻ വേണ്ടി വാഗമൺ വഴി ബസിൽ പോകുന്നതറിഞ്ഞ് വാഗമൺ പോലീസിന് നിർദ്ദേശം കൊടുത്ത് വാഗമൺ പോലീസ് ഇവരെ  കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ഇരുമാപ്രയിൽ വച്ച് മൃതദേഹം കയറ്റി കൊടുക്കാൻ മറ്റ് രണ്ട് പേർ കുടി ഉണ്ടായിരുന്നു. മെത്തം 9 പ്രതികൾ ഉണ്ട്. മൂന്നു  പേരെ ഇനി കിട്ടാനുണ്ട്. മുട്ടം ബാറിൽ മദ്യപിക്കാനെത്തുന്ന പ്രതികൾ പലതവന  ഈ ഓട്ടോറിക്ഷ വിളിച്ച് ഓട്ടം പോകാറുണ്ട് രാത്രിയിലും മറ്റും ആഹാരം വാങ്ങാൻ വന്നതാണന്ന് പറഞ്ഞ് പലതവണ വണ്ടി ഓട്ടം വിളിച്ചിട്ടുണ്ടന്നും അങ്ങനെയുള്ള പരിചയം വഴിയാണ്  നമ്പർ വങ്ങി അന്ന് ഓട്ടം വിളിച്ചത് എന്നും പറയുന്നു.  ഏഴ്  പ്രതികളേയും കാഞ്ഞാർ സ്റ്റേഷനിൽ വച്ച് പാലാ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്  ഇതിനിടക്ക് കാണാതായ കൈക്ക് വേണ്ടി പോലീസ് നായവന്ന്‌ മണം പിടിച്ച് തിരച്ചിൽ നടത്തി കനാൽ തീരത്ത് കാട്ടിൽ നിന്നും കൈ കണ്ടെത്തി. ഇനി വാക്കത്തിയും തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്  സാജനെ  കൊന്നതെന്ന് പ്രതികൾ തന്നെയാണെന്ന്  സമ്മതിച്ചു.ഈ പ്രതികൾ എല്ലാം  നിരവധി തവണ കഞ്ചാവ്, മോഷണ  കേസുകളിൽ  പ്രതികൾ ആയിട്ടുള്ളവരാണ്. കൊല്ലപ്പെട്ട സാജൻ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ പൊൻകുന്നം , മരങ്ങാട്ടുപള്ളി , മേലുകാവ് . പാലാ എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം . മൂവാറ്റുപുഴ എന്നിവിടെയും ഇടുക്കി ജില്ലയിലെ കട്ടപ്പന , മുട്ടം . തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലും കൊലപാതകം , വധശ്രമം , സംഘം ചേർന്ന് ആക്രമിക്കുക , ഭീഷണിപ്പെടുത്തുക , പിടിച്ചുപറിക്കുക , സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here