ഹൈദരാബാദ്: പുതുവത്സരമാ ഘോഷിക്കാൻ മദ്യശാലയിൽ മോഷണത്തിനു കയറിയ കള്ള ൻ ‘കുപ്പി’ കണ്ടപ്പോൾ എല്ലാം മറന്നു! അലമാരയിൽനിന്ന് ആ വശ്യത്തിനു മദ്യക്കുപ്പികളും മേ ശയിൽനിന്നു പണവും എടുത്തെങ്കിലും, ന്യൂ ഇയറല്ലേ നാലെണ്ണം വീശിയിട്ട് പോ കാമെന്നു വിചാരിച്ചത് വിനയായി. അവ ധിദിനമായ ഞായറാഴ്‌ച പുലർച്ചെ മദ്യശാ ലയിൽ കയറിയ കള്ളൻ അടിച്ച് പുസായി ഉറങ്ങിപ്പോയത് 24 മണിക്കൂർ!

തെലങ്കാനയിലെ മേഡക്കിലാണു സം ഭവം. ഞായറാഴ്ച്‌ച രാത്രിയാണു കള്ളൻ ഓടിളക്കി ‘കനകദുർഗ വൈൻസ്’ എന്ന മ ദ്യശാലയിൽ കയറിയത്. സി.സി. ടിവി ക്യാമറയടക്കം തകർത്ത് വളരെ വിദഗ്ധ മായിട്ടായിരുന്നു ‘ഓപ്പറേഷൻ’. കുപ്പി ക ണ്ട് മഞ്ഞളിച്ച കള്ളൻ തിങ്കളാഴ്‌ച രാത്രി യായിട്ടും പുസ് വിട്ട് ഉണർന്നില്ലെന്നു മാത്രം. തിങ്കളാഴ്ച്‌ച രാവിലെ കട തുറന്ന ഉടമ യുടെയും ജീവനക്കാരുടെയും ഞെട്ടൽ പി എന്നെ പൊട്ടിച്ചിരിയായി. കടയുടെ തറയിൽ , മദ്യക്കുപ്പികളുടെയും പണത്തിന്റെയും ന ടുവിൽക്കിടന്ന് സുഖമായുറങ്ങുന്ന കള്ള ന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.ബോധമറ്റ് ഉറങ്ങുന്ന കള്ളനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. മോഷണത്തിനിടെ മുഖത്ത് ചെറിയ പരുക്കുമേറ്റിരുന്നു.

തിങ്കളാഴ്‌ച രാത്രിയായിട്ടും പൂർണബോ ധം വീണ്ടെടുക്കാത്തതിനാൽ പോലീസി നു ചോദ്യംചെയ്യാനോ ആളെ തിരിച്ചറിയാനോ കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിലും സമാനമായ സംഭവമുണ്ടായിരുന്നു. കൃഷ്ണനഗറിലെ ഒരു മദ്യശാലയിൽ കയറിയ ചമൻകുമാർ (27) എന്ന മോഷ്‌ടാവാണ് പുസായി ഉറങ്ങിപ്പോയത്. പോലീസിനു പിന്നെ കാര്യങ്ങൾ ഈസിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here