സിഡ്‌നി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ വിരമിക്കുമെന്നു സൂചന. ബോർ ഡർ-ഗാവസ്കർ പരമ്പരയിലെ മോശം ഫോം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ യാണു രോഹിത് വിരമിക്കാനൊരുങ്ങുന്നത്. സിഡ് നിയിൽ നടക്കാനിരിക്കുന്ന പരമ്പരയി ലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്‌റ്റിനു ശേഷം രോഹിത് വിരമിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണു പുറത്തുവിട്ടത്.
ബി.സി.സി.ഐ. അധികൃതരും സെലക്ടർ മാരും രോഹിത്തുമായി സംസാരിച്ചെന്നും അ വർ പുറത്തുവിട്ടു. കൃത്യമായ സമയം നിശ്ചയി ച്ചിട്ടില്ലെങ്കിലും സിഡ്‌നി ടെസ്‌റ്റിനു ശേഷം വിര മിക്കൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇ ന്ത്യ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലി ലേക്ക് യോഗ്യത നേടിയാൽ രോഹിത് തുടർ ന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടു കളുണ്ട്. മെൽബണിൽ നടന്ന നാലാം ടെ സ്‌റ്റിൽ തോൽക്കുകയും ദക്ഷിണാഫ്രിക്ക ഫൈനൽ ഉറപ്പാക്കുകയും ചെയ്തതോടെ ഇ ന്ത്യ ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യ ത വിരളമായി. ഇന്ത്യക്ക് മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്‌റ്റ് ജയിച്ചാൽ മാത്രം പോര, ഓസ് ട്രേലിയ നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടന ത്തിലെ രണ്ട് ടെസ്‌റ്റുകളിലും ജയിക്കാതിരിക്ക ണം. മെൽബൺ ടെസ്‌റ്റിൽ ഓസ്ട്രേലിയയോട് 184 റണ്ണിനു തോറ്റതിനു പിന്നാലെ താൻ അ സ്വസ്ഥനാണെന്ന് രോഹിത് സമ്മതിച്ചിരുന്നു. ടീമുമായി ബന്ധപ്പെട്ട കൂട്ടായ പ്രശ്നങ്ങൾക്ക്പുറമെ വ്യക്തിപരമായ തലത്തിൽ പരിഹരി ക്കേണ്ടതുണ്ടെന്നും താരം മാധ്യമങ്ങളോടു പറ ഞ്ഞിരുന്നു.
മൂന്ന് ടെസ്‌റ്റുകളിലായി ആകെ 31 റണ്ണാണ് ഇന്ത്യൻ നായകൻ നേടിയത്. പരമ്പരയിലെ രോഹിത്തിൻ്റെ നായക മികവിനെയും ബാറ്റി ങ്ങിനെയും വിമർശിച്ച് മുൻ താരങ്ങൾ രംഗ ത്തെത്തിയിരുന്നു. ഓസ്ട്രേലിയയക്കെതിരേ ഫീൽഡ് സെറ്റ് ചെയ്യുന്നതിലും രോഹിത് പരാ ജയമായിരുന്നു. മുൻ നായകൻ വിരാട് കോ ഫലി രോഹിത്തിനെ കാര്യങ്ങൾ ധരിപ്പിക്കുന്ന തും ബൗളറോട് ആലോചിച്ച ശേഷം ഫീൽഡ് സെറ്റ് ചെയ്യുന്നതും സാധാരണ കാഴ്‌ചയായിരു ന്നു. പരമ്പരയിൽ ഒരു തവണ പോലും ടീമിന് ഭേദപ്പെട്ട സംഭാവന നൽകാൻ രോഹിത്തിനാ യില്ല. പെർത്തിലെ ഒന്നാം ടെസ്‌റ്റിൽ കളിക്കാ തിരുന്ന രോഹിത് രണ്ടാം ടെസ്‌റ്റ് മുതലാണ് ടി മിനൊപ്പം ചേർന്നത്. പേസർ ജസ്പ്രീത് ബുംറ നയിച്ച ടീം തകർപ്പൻ ജയവും കുറിച്ചു. അ ്‌ലെയഡ്‌ലിലെ രണ്ടാം ടെസ്‌റ്റിൽ 3, 6 എന്നീ ങ്ങനെയായിരുന്നു രോഹിത്തിൻ്റെ സ്കോർ. ഗാബയിലെ മൂന്നാം ടെസ്‌റ്റിൽ ഒരിന്നിങ്‌സിൽ ബാറ്റ് ചെയ്തത് 10 റണ്ണുമായി മടങ്ങി.
മെൽബണിരില ഒന്നാം ഇന്നിങ്സിൽ മൂന്ന് റണ്ണും രണ്ടാം ഇന്നിങ്‌സിൽ ഒൻപത് റണ്ണുമെടു ത്തു. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച്) ലോകക പ്പ് കിരീടം നേടിയതിനു പിന്നാലെ രോഹിതും കോഹ്ലിയും രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽനി ന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരുന്ന ചാ വ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ രോഹിതാണു നയിക്കുന്നത്.
ഇന്ത്യൻ ടീം വൻ തോൽവിയേറ്റു വാങ്ങിയ തിനു പിന്നാലെ രോഹിത് ശർമയ്ക്കെതിരേ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ആഞ്ഞടി ച്ചിരുന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 നു പിന്നിലാണ്. സ്‌റ്റാർ സ്പോർട് സിന്റെ ഷോയിലാണ് ഇർഫാൻ രോഹിത്തിനെ തിരേ രംഗത്തുവന്നത്. രോഹിത് ശർമ ബാറ്റി ങിൽ ശരിക്കും ബുദ്ധിമുട്ടുകയാണ്. ഈയവ സ്‌ഥയിൽ പ്ലേയിങ് ഇലവനിൽ പോലും രോഹി ത്തിനു സ്‌ഥാനം ലഭിക്കില്ലായിരുന്നു. രോഹിത് ശർമ നായകനായതു കൊണ്ടു മാത്രമാണു പ്ലേ യിങ് ഇലവനിലുള്ളത്. രോഹിത് ശർമയില്ലെ ങ്കിൽ കെഎൽ രാഹുലായിരിക്കും ഇന്ത്യക്കു വേണ്ടി മുൻനിരയിൽ കളിക്കുന്നുണ്ടാവുക. യ ശസ്വി ജയ് സ്വാളും അവിടെയുണ്ടാവും. ശു ദ്മൻ ഗില്ലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കുന്നുണ്ടാവും. ഓസ്ട്രേലിയയുമായി ഇ പ്പോൾ നടക്കുന്ന ബോർഡർ -ഗാവസ്കർ ട്രോ ഫിയിൽ മാത്രമല്ല ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവരുമായി നാട്ടിൽ നടന്ന ടെസ്‌റ്റ് പരമ്പര കളിലും രോഹിത് ബാറ്റിങിൽ പതറിയിരുന്ന തായി പഠാൻ ചൂണ്ടിക്കാട്ടി.
പോയ വർഷം 14 ടെസ്‌റ്റുകളിലായി 26 ഇ ന്നിങ്‌സുകളിലാണ് രോഹിത് കളിച്ചത്. 24.76 ശരാശരിയിൽ നേടാനായത് 619 റൺ മാത്രം. ര ണ്ടു വീതം സെഞ്ചുറികളും അർധ സെഞ്ചുറി യുമടക്കമാണിത്. ഇംഗ്ലണ്ടുമായി നാട്ടിൽ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ അദ്ദേഹം മികച്ച ഫോമിലായിരുന്നു.




