ഇടുക്കി: പശുവിനെ കറക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ തൊഴുത്തില്‍ കുഴഞ്ഞു വീണുമരിച്ചു. നീലിവയല്‍ ഇല്ലമ്പള്ളില്‍ ഗോപാലകൃഷ്ണന്‍ (74) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11- ന് പത്തനംതിട്ട കുളനടയിലെ വീട്ടുവളപ്പില്‍. തങ്കമണിയിലെ ആദ്യകാല സ്വര്‍ണ വ്യാപാരിയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴോടെ പശുവിനെ കറക്കുന്നതിനിടയില്‍ തൊഴുത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തങ്കമണി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:രാജലക്ഷ്മിയമ്മാള്‍. മകന്‍: ഹരീഷ് (സൗദി), മരുമകള്‍: സൗമ്യ മേപ്പുറത്ത് (ചെങ്ങന്നൂര്‍).


