കൊച്ചി: രണ്ട് കുടുംബങ്ങളുടെ കഥ പറഞ്ഞ് വലിയ അവകാശവാദങ്ങളില്ലാതെ എത്തിയ ‘സ്വർഗം’ ഏറ്റെടുത്ത് പ്രേക്ഷകർ. കേരളത്തിലും പുറത്തുമായി നൂറ് കണക്കിന് തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്.
സിഎൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് & ടീമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അജു വർഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള , സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്‌ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെയുണ്ട് ചിത്രത്തിൽ.
ലിസി കെ ഫെർണാണ്ടസിൻ്റെ കഥക്ക് റെജിസ് ആൻ്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ്മ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിൻ്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ചിത്രസംയോജനം- ഡോൺമാക്‌സ്, കൊറിയോഗ്രാഫി-കല, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാ ണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ് പി.കെ, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമിനിക്, പ്രൊമോഷൻ കൺസൽട്ടന്റ് ജയകൃഷ്‌ണൻ ചന്ദ്രൻ, ക്രിയേറ്റീവ് ഡയറക്ഷൻ – റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-എ.കെ. രജിലേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ് മനിശേരി,
പ്രോജക്ട് ഡിസൈനർ ജിൻറോ ജോൺ, പ്രോജക്‌ട് കോ-ഓർഡിനേറ്റർ- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേഴ്സ്- ആൻറോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്-ജിജേഷ് വാടി, ഡിസൈൻ-ജിസൻ പോൾ, ഐടി സപ്പോർട്ട് ആൻഡ് സോഷ്യൽ മീഡിയ അഭിലാഷ് തോമസ്, ബിടിഎസ്-ജസ്റ്റിൻ ജോർജ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്‌സ്ക്യൂറ എൻറർടൈൻമെൻറ്സ്, ഡിസ്ട്രിബ്യൂഷൻ-സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സി നിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പി ആർ ഒ-എ.എസ്. ദിനേശ്.