തൊടുപുഴ: ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവം 30ന് സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. തൗര്യത്രികം എന്ന പേരില്‍ നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ വിവിധ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളുകളില്‍ നിന്നായി 600 ഓളം കുട്ടികള്‍ പങ്കെടുക്കും. ആറു വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.


രാവിലെ 9ന് ഉദ്ഘാടന സമ്മേളനം. വിബിഎന്‍ ജില്ലാ അധ്യക്ഷന്‍ കെ.എന്‍. രഘു അധ്യക്ഷനാകും. സിനിമ സംവിധായകന്‍ ദിലീഷ് കെ. നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ വി.എന്‍. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം, വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ പ്രൊഫ. പി.ജി. ഹരിദാസ്, പ്രിന്‍സിപ്പല്‍ വി.എന്‍. സുരേഷ്, ബിവിഎന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. രഘു, സരസ്വതി സ്‌കൂള്‍ വിദ്യാലയ സമിതി പ്രസിഡന്റ് കെ.പി. ജഗദീഷ്ചന്ദ്ര, സെക്രട്ടറി സുന്ദരരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here