നീണ്ട അനിശ്ചിതത്വത്തിന് ശേഷം അമേരിക്കൻ ശതകോടീശ്വരൻ ജെറാഡ് ഐസക്‌മാന്റെ സ്വപ്നപദ്ധതിയായ ‘പൊളാരിസ് ഡൗൺ’ എന്ന ബഹിരാകാശ യാത്രാ പദ്ധതി വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. സാഹചര്യം അനുകൂലമായി എലോൺ മസ്കിന്റെ സ്പേസ് എക്സ് ‘ഫാൽക്കൺ 9’ റോക്കറ്റ് ലോഞ്ച് പാഡിൽ നിന്ന് പറന്നുയരുമ്പോൾ ആ ചരിത്ര ദൗത്യത്തിന് യാത്രതിരിക്കുന്നവരിൽ ഒരു ‘മലയാളി മരുമകൾ’ ഉണ്ടാകും എന്നതാണ് ഒരു കൗതുകം. സ്പേസ് എക്സ് എൻജിനീയറായ അന്ന മേനോൻ ആണ് ആ മലയാളി മരുമകൾ.




