കടയിൽ പോയി സാധനം വാങ്ങുന്നപോലെ അക്കാദമിയില്‍ പോയി അവാർഡ് വാങ്ങുന്ന അവസ്ഥ ഉണ്ടാകരുത്: സി രാധാകൃഷ്ണന്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏതാനം വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ സംസാരിക്കുന്നു. അക്കാദമിയുടെ തീരുമാനങ്ങളിൽ മുൻവിധികളുണ്ടാകരുത്ഇന്ത്യയിലെ സ്വതന്ത്ര നിലപാടുള്ള ഒരു സാംസ്കാരിക സ്ഥാപനമാണ് കേന്ദ്ര സാഹിത്യ അക്കാദമി. 70 വർഷം മുമ്പ് സ്ഥാപകസമയത്ത് തന്നെ അക്കാദമിക്ക് ശക്തമായ ഒരു ഭരണഘടനയുണ്ടായിരുന്നു. അതിനെ കാര്യമായി നശിപ്പിക്കാന്‍ ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. എഴുത്തുകാർക്ക് പല അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. വ്യക്തിപരമായ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകാം. രാഷ്ട്രീയചായ്‍വ് ഉണ്ടാകാം. എന്നാൽ അക്കാദമിയിലെ ഉത്തരവാദിത്തപെട്ട ഒരു സ്ഥാനത്തിരുന്ന് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത്തരം എല്ലാ വ്യത്യാസങ്ങളും മറക്കുകയാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here