ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. യൂസര്‍നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന് നാലക്ക പിന്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തല്‍.



