
തൊടുപുഴ: എം.ജി സര്‍വകലാശാല കലോത്സവം ദസ്തക് , അണ്‍ടില്‍ ലാസ്റ്റ് ബ്രീത്തിന് ഹൈറേഞ്ചിന്റെ കവാടത്തില്‍ തുടക്കം. ഇനിയുള്ള ആറുദിനം സര്‍ഗപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന അവിസ്മരണീയ നിമിഷങ്ങള്‍ക്ക് തൊടുപുഴ വേദിയാകും. അല്‍ അസര്‍ ക്യാമ്പസില്‍ സാഹിത്യകാരന്‍ പി.വി ഷാജികുമാര്‍ കലോത്സവം ഉദ്ഘാടനംചെയ്തു. സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം.എസ് ഗൗതം അധ്യക്ഷത വഹിച്ചു. റിലീസിനൊരുങ്ങുന്ന ലൗലി എന്ന ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, അരുണ്‍ അജികുമാര്‍, ആഷ്‌ലിന്‍, അശ്വതി മനോഹര്‍ എന്നിവര്‍ വിശിഷ്ടാഥികളായി പങ്കെടുത്തു.

രജിസ്ട്രാര്‍ ഡോ. ബിസ്!മി ഗോപാലകൃഷ്ണന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. അമല്‍ എബ്രഹാം, ഡോ. ടി.വി സുജ, ഡയറക്ടര്‍ ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്‌സ് സ്റ്റുഡന്റ് സര്‍വീസ് എബ്രഹാം കെ. സാമുവല്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍ ശ്രീജേഷ്, കണ്‍വീനര്‍ സഞ്ജീവ് സഹദേവന്‍, വൈസ് ചെയര്‍മാന്‍മാരായ വിനീഷ്, കൃഷ്ണകുമാര്‍, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എം.ഡി കെ.എം മിജാസ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടോണി കുര്യാക്കോസ് സ്വാഗതവും സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ലിനു കെ. ജോണ്‍ നന്ദിയും പറഞ്ഞു. 23വരെ ഒമ്പത് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 88 ഇനങ്ങളിലാണ് മത്സരം. 278 കോളേജുകളിലെ 6396 പേര്‍ മാറ്റുരയ്ക്കും. അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളും ഭാഗമാണ്. സ്റ്റാന്‍ഡ് അപ് കോമഡിയടക്കം ഇത്തവണ 15 പുതിയ ഇനങ്ങളുണ്ട്. കേരളം, ക്യൂബ, ഗാസ, ഇംഫാല്‍, അമരാവതി, കീഴ്‌വെണ്‍മണി, വാച്ചാത്തി, കയ്യൂര്‍, തേഭാഗ എന്നിങ്ങനെയാണ് വേദികള്‍.