
രാജാക്കാട്: പന്നിയാർകൂട്ടി പള്ളിക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു 3 പേർ മരണപ്പെട്ടു.പന്നിയാർകൂട്ടി ഇടയോടിയിൽ ബോസ്(59) ഭാര്യ റീന(55)ജീപ്പിന്റെ ഉടമയും ഡ്രൈവറുമായ ഉണ്ടമല തത്തംപിള്ളിൽ അബ്രാഹം(അവറാച്ചൻ – 73) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 10 നാണ് ബന്ധുക്കളായ മൂവരും കൂടി
ജോസ്ഗിരിയിലുള്ള ഒരു ബന്ധുവിനെ സന്ദർശിച്ച് തിരിച്ച് മുല്ലക്കാനം പനച്ചിക്കുഴി അമ്പലപ്പടി വഴി
ബോസിന്റെ പന്നിയാർകൂട്ടി പുതിയ പാലത്തിന് സമീപത്തുള്ള
വീട്ടിലേക്ക് വരുന്ന വഴിയാണ് ജീപ്പ് അപകടത്തിൽപ്പെട്ടത്. വീതി കുറവും, കുത്തിറക്കവുമുള്ള
കോൺക്രീറ്റ് റോഡിന്റെ അരികിൽ ജലവിതരണ പദ്ധതിയുടെ ഭാഗമായി മണ്ണിട്ട് മൂടാകെ ഇട്ടിരുന്ന എച്ച്.ഡി ഹോസിൽ കയറി നിയന്ത്രണം വിട്ട ജീപ്പ്റോഡിലെ കട്ടിംഗിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിർവശത്ത് 60 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. താഴെയുള്ള ഉണക്ക മരം ഒടിച്ച് അതിൻ്റെ
കുറ്റിയിൽ തങ്ങിയാണ് ജീപ്പ നിന്നത്. താഴെക്ക് പതിച്ചപ്പോൾ ആ ഭാഗത്തുണ്ടായിരുന്ന വലിയ പാറക്കല്ലുകളും അടർന്ന് ജീപ്പിനൊപ്പം താഴേയ്ക്ക് പതിച്ചു.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവർ അവറാച്ചനെ
രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സയ്ക്കായി എർണാകുളത്തുള്ള ആശുപത്രിയിലേക്ക് പോകും വഴി അടിമാലിക്ക് സമീപം വച്ച് മരണപ്പെട്ടു.
ബോസിൻ്റെ ഭാര്യ റീന സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.മുകളിൽ നിന്ന് ഉരുണ്ടുവന്ന പാറക്കല്ലിൻ്റെ അടിയിൽ നിന്നും ഏറെ ശ്രമത്തിനൊടുവിൽ കല്ല്
തളളി മാറ്റിയാണ് റീനയെ പുറത്തെടുത്തത്. ബോസിനെ അടിമാലി ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. റീന ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ സഹോദരിയാണ്. റീനയുടെ
സഹോദരൻ കെ.എം ബിനുവാണ് അവറാച്ചൻ്റെ മുത്തമകളുടെ ഭർത്താവ്.
രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം മുന്നുപേരുടേയും മൃതദേഹങ്ങൾ
അടിമാലി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് നാലിന് വീട്ടിലെത്തിക്കുന്ന മൂവരുടെയും മൃതദേഹം
തിങ്കളാഴ്ച രാവിലെ 10 ന്
ഇടുക്കി ബിഷപ് മാർ.ജോൺ
നെല്ലിക്കുന്നേലിൻ്റെ കാർമ്മികത്വത്തിൽ
പന്നിയാർകൂട്ടി
സെൻ്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി കുടുംബാംഗമാണ് മരിച്ച റീന.
ആനി,മരിയൻ,അബിയ ബോസിൻ്റെ മക്കൾ.
അടിമാലി പള്ളത്തുകുടി ഓമനയാണ് അവറാച്ചൻ്റെ ഭാര്യ.മക്കൾ: നീതു,ആനന്ദ്,അശ്വതി. മരുമക്കൾ:ബിനു
ജ്യോതിസ്,ജോമോൻ.




