അടിമാലി: നർകോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ  നേതൃത്വത്തിൽ ചാരായവേട്ടയിൽ 245 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെയാണ് സംഭവം. കരുണാപുരം വില്ലേജിൽ കട്ടേകാനം  അടിമാക്കൽ സന്തോഷ്‌ തങ്കപ്പൻ  (ചക്രപാണി 50) ആണ് പിടിയിലായണ്.

ഉടുമ്പൻചോല കട്ടേക്കാനം ഭാഗത്ത്‌ നിന്നും 245 ലിറ്റർ വാറ്റ് ചാരായവുമായാണ് ഇയാൾ വലയിലായത്. വീടിൻ്റെ പരിസരത്തും നിന്നും ഇയാളെ പിടികൂടിയായിരുന്നു. നാർക്കോട്ടിക്ക് സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.പി മനൂപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായശേഖരം പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ കെ.എം, ദിലീപ്  എൻ.കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മുഹമ്മദ്‌ ഷാൻ, സുബിൻ പി വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here