മറയൂർ: അഞ്ചുനാട്ടിലെ മറയൂരിൽ കരിമ്പ് കൃഷിക്കും ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ പ്രദേശത്ത് കൃഷികൾക്കും വന്യമൃഗങ്ങൾക്ക് പുറമേ മയിൽ വില്ലനാകുന്നു. മറ്റു വന്യമൃഗങ്ങളെ ഒരു പരിധിവരെ തടയാൻ വേലി നിർമ്മിക്കുമ്പോൾ മയിൽ വേലിക്ക് മുകളിൽ പറന്നെത്തി കൃഷിയിടത്തിൽ ഇറങ്ങുന്നതിന് തടയാൻ കഴിയാതെ കർഷകർ കൃഷിയെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് നിലകൊള്ളുന്നത്. മൂന്നുവർഷത്തിനിടയിൽ മയിലുകളുടെ എണ്ണവും വർധിച്ചുവരുന്ന നിലയിൽ ഒരുതരത്തിലും കൃഷി ചെയ്യാൻ കഴിയാതെ സാഹചര്യത്തിൽ പച്ചക്കറി കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കർഷകർ. മറയൂരിൽ കരിമ്പ് കൃഷി ഉൾപ്പെടെയുള്ള കൃഷികളെ ഇന്ന് നശിപ്പിക്കുമ്പോൾ കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ ശീതകാല പച്ചക്കറി കൃഷി ചെയ്തുവരുന്ന പഞ്ചായത്തുകളാണ് കാന്തല്ലൂർ,വട്ടവട പഞ്ചായത്തുകൾ. കൂടാതെ മറയൂർ മലനിരകളിലെ ആദിവാസികളും പച്ചക്കറി കൃഷി ചെയ്തു വരുന്നുണ്ട്. കൂടുതലും ക്യാരറ്റ്,ക്യാബേജ്, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് പാടത്ത് പറന്നിറങ്ങുന്ന മയിലുകൾ കൊത്തിത്തിന്ന് നശിപ്പിക്കുന്നത്. വെളുത്തുള്ളികൃഷിയെ മയിലുകൾ കൊത്തിത്തിന്നു നശിപ്പിക്കാത്തതാണ് കർഷകർക്ക് ഏക ആശ്വാസം. ഇതിനാലാണ് വെളുത്തുള്ളി കൃഷി ചെയ്യാൻ കർഷകർ തീരുമാനിച്ചത്.

കൃഷിക്ക് ഭീഷണിയാകുന്ന മറ്റു വന്യമൃഗങ്ങളെ വേലികെട്ടിയും, കാവലിരുന്നു, മറ്റും സുരക്ഷിത മാർഗങ്ങൾ കൊണ്ട് ഒരു പരിധി വരെ തടയാൻ കഴിയും. എന്നാൽ മയിൽ പറന്നിറങ്ങുന്നതിനാൽ തടയാൻ കഴിയാതെ നോക്കി നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഓടിച്ചാലും നിമിഷങ്ങൾക്കകം വീണ്ടും പറന്നിറങ്ങുന്നു. പ്രദേശത്ത് നല്ല വിളയുള്ള സ്ട്രോബെറി ചുറ്റും നെറ്റ് കെട്ടിയാണ് സംരക്ഷിക്കുന്നത്. എന്നാൽ ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന മറ്റ് കൃഷികൾ ഇത്തരത്തിൽ നെറ്റ് കെട്ടി സംരക്ഷിക്കുക എന്നത് അസാധ്യമാണ്. മയിൽ ശല്യം കൊണ്ട്തന്നെ പല കർഷകരും കൃഷികൾ പൂർണമായും ഉപേക്ഷിച്ച സ്ഥിതിയാണ്നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here