ഗാസ: പതിനഞ്ചു മാസം പിന്നിട്ട രക്ത‌ച്ചൊരിച്ചിലിനും അശാന്തി ക്കും വിരാമം; ഗാസയിൽ 42 ദിന വെടി നിർത്തൽ പ്രാബല്യത്തിൽ നിശ്ചയിച്ച തിലും മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇന്നലെ മോചിപ്പിക്കുന്ന ബന്ദികളുടെ പ ട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്. വ്യവസ്‌ഥപ്രകാ രം ആദ്യഘട്ടമെന്ന നിലയിൽ മൂന്നു ബ ന്ദികളെ ഹമാസ് കൈമാറിയതോടെ വെ ടിനിർത്തൽ യാഥാർഥ്യമായി. റെഡ് ക്രോസ് വഴി ബന്ദികളെ ഏറ്റെടുത്തതാ യി ഇസ്രയേൽ സൈന്യവും അറിയിച്ചു.

ഇന്നലെ ഇന്ത്യൻ സമയം ഉച്ചയോടെ വെടിനിർത്തൽ നിലവിൽവരുമെന്ന് സ മാധാനചർച്ചകളിലെ പ്രധാനമധ്യസ്‌ഥ രായ ഖത്തർ അറിയിച്ചിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവി ടുന്നതുവരെ വെടിനിർത്തൽ ആരംഭിക്കി ല്ലെന്ന് ഇസ്രയേൽ നിലപാടെടുക്കുകയായിരുന്നു.

പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷം മോചിപ്പി ക്കുന്ന ബന്ദികളുടെ പേരുകൾ മധ്യസ്‌ഥ രായ ഖത്തർ മുഖേന ഹമാസ് കൈമാറി. വെറ്ററിനറി നഴ്‌സായ ഡോറോൻ സ്‌റ്റൈ ൻബ്രെച്ചർ (31), ഇസ്രയേൽ ബ്രിട്ടിഷ് പ ൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെൻ (24) എന്നിവരെയാണ് ആദ്യംവിട്ടുനൽകുന്നവരുടെ പട്ടികയിൽ ഹമാ സ് ഉൾപ്പെടുത്തിയത്. ആദ്യഘട്ട വെടി നിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും.

ആദ്യം പ്രാദേശിക സമയം വൈകു ന്നേരം നാലിന് (ഇന്ത്യൻ സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് ഏ ഹമാസ് അറിയിച്ചിരുന്നത്. പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. എന്നാൽ, ബന്ദികൈമാറ്റം എവിടെവച്ചാ യിരിക്കുമെന്നു വെളിപ്പെടുത്താൻ ഇരുപ ക്ഷവും തയാറാകാതിരുന്നത് ആശയം ഇ രട്ടിയാക്കി.

അതിനിടെ, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാൻ വൈകിയതോ ടെ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാ ക്രമണം നടത്തി. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുകയും 30 പേർക്കു പരു ക്കേൽക്കുകയും ചെയ്‌തു.

അനിശ്ചിതത്വത്തിനൊടുവിൽ ഇ ന്ത്യൻ സമയം വൈകിട്ടോടെ ബന്ദികളി ലെ മൂന്നു വനിതകളെ ഹമാസ് മോചി പ്പിച്ചു. ഗാസ സിറ്റിയിലെ റെഡ് ക്രോസ് അംഗങ്ങളാണ് അൽ-സരായ ജങ്ഷനി ലെത്തി ഹമാസിൽനിന്ന് ബന്ദികളെ ഏ റ്റെടുത്തത്. ബന്ദികൈമാറ്റത്തിനു സാ

ക്ഷ്യം വഹിക്കാൻ നിരവധിപേരും സ്‌ഥല ത്തെത്തിയിരുന്നു. മുഖംമറച്ചെത്തിയ ഹ മാസ് പോരാളികളും പ്രദേശത്തുണ്ടായി രുന്നതായി പാശ്ചാത്യമാധ്യമങ്ങൾ റി പ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ ഏഴി നു പിടിയിലായ മൂന്നു ബന്ദികളെ ഹമാ സ് മോചിപ്പിച്ചെന്നും ഇവർ തങ്ങൾക്കൊ പ്പമുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചതാ യും ഇസ്രയേൽ പ്രതിരോധ സേനയും പിന്നീട് സ്‌ഥിരീകരിച്ചു. ആഹ്ളാദാരവ ങ്ങളോടെ മുദ്രാവാക്യം മുഴക്കിയാണ് ടെ ൽ അവീവിൽ തടിച്ചുകൂടിയ നൂറുകണ ക്കിനുപേർ ഈ വാർത്ത സ്വീകരിച്ചത്.

വെള്ളിയാഴ്ച‌ ആറു മണിക്കൂറിലേ റെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇ സ്രയേലിന്റെ പൂർണ മന്ത്രിസഭ ഹമാസു മായുള്ള കരാറിന് അന്തിമ അംഗീകാരം നൽകിയത്. നേരത്തെ സുരക്ഷാ കാബി നറ്റും അനുമതി നൽകിയിരുന്നു. മൂന്നു ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറി ന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാ ലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയ യ്ക്കും. ആദ്യ ദിവസം മൂന്നു പേരെയും ഏഴാം ദിവസം നാലു പേരെയും, തുടർ ന്നുള്ള അഞ്ച് ആഴ്‌ചകളിലായി 26 പേ രെക്കുടി വിട്ടയയ്ക്കും.പകരം 1900 പലസ്‌തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here