തൊടുപുഴ: കമ്പിപാലത്ത് വൃക്ഷത്തില്‍ നക്ഷത്രം ഇടുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചേറാടി നെല്ലിച്ചുവട്ടില്‍ സാജു ജയിംസാണ്(46)മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ടെയാണ് അപകടം. വട്ടക്കയറില്‍ ഇലക്ട്രിക് വയര്‍ കെട്ടി മരത്തിനു മുകളിലേയ്ക്ക് എറിഞ്ഞപ്പോള്‍ വൈദ്യുതി ലൈനില്‍ കയര്‍ കുരുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അവിവാഹിതനാണ്.




