കുരങ്ങ് വീടിനുള്ളില്‍ കയറി അക്രമാസക്തനായി:രക്ഷപെടുന്നതിനിടെ യുവതിക്ക് പരുക്ക്

ഇടുക്കി: മറയൂര്‍ നാച്ചിവയല്‍ ഗ്രാമത്തില്‍ വീടിനുള്ളില്‍ കയറിയ കുരങ്ങ് അക്രമാസക്തനായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവതയ്ക്ക് പരുക്കേറ്റു. നാച്ചിവയലില്‍ നായക (45)ത്തിനാണ് പരുക്കേറ്റത്. ചൊച്ചാഴ്ച ഉച്ചകഴിഞ്ഞ് വീടിന്റെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ വീടിനുള്ളില്‍ കയറിയ കുരങ്ങിനെ ഓടിച്ചു വിടാന്‍ ശ്രമിക്കുമ്പോഴാണ് അടുത്തെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ രക്ഷപ്പെട്ടു ഓടുന്നതിനിടെ വീണ് കാലിന് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.
മറയൂരില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലിന്റെ എല്ലു പൊട്ടിയിട്ടുള്ളതായി കണ്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സിക്കായി ഉദുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദന റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന നാച്ചിവയല്‍ ഗ്രാമത്തില്‍ കുരങ്ങിന്റെ ആക്രമണം പതിവാണ്. വീടുകള്‍ തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്. ഉള്ളില്‍ കയറുന്ന കുരങ്ങുകള്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിച്ചെറിയുന്നതും വീടിന്റെ മുകളില്‍ കയറി ഷീറ്റുകള്‍ പൊട്ടിച്ചു നശിപ്പിക്കുന്നതും പതിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here