മൂന്നാറില്‍ സിനിമാ ചിത്രീകരണത്തിനിടെ വാഹന അപകടം:നടന്‍ ജോജു ജോര്‍ജിന് പരുക്ക്

ഇടുക്കി: മൂന്നാര്‍ ലക്കത്തിന് സമീപം സിനിമാ ചിത്രീകരണത്തിനിടെ നടന്ന വാഹന അപകടത്തില്‍ നടന്‍ ജോജു ജോര്‍ജിന് പരുക്ക്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ജീപ്പില്‍ സഞ്ചരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞ് അപകടമുണ്ടായത്. ഷാജി കൈലാസും ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജോജു ജോര്‍ജിനു പുറമേ നടന്‍ ദീപക് പറമ്പോലിനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് പുറമേ വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് അഭിനേതാക്കള്‍ക്കും സ്റ്റണ്ട് മാനും പരുക്കേറ്റു. പരുക്കേറ്റവരെ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here