
കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെയും മകൾ ഒ ന്നര വയസുകാരി വൈഭവിയുടെ യും മരണത്തിൽ അന്വേഷണം ആ വശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കുടി കക്ഷിചേർ ക്കാൻ ഹൈക്കോടതി നിർദേശം. ഷാർജയിൽ സംസ്കരിക്കാതെ നാ ട്ടിലേക്കു മൃതദേഹം എത്തിക്കാൻ ആവശ്യപ്പെടുന്നതിന്റെ യുക്‌തിയെ ന്താണെന്നും ഭർത്താവിനല്ലേ നിയ മപരമായ അവകാശമെന്നും കോട തി ചോദിച്ചു.
ഇരുവരുടെയും മരണം സംശ യാസ്‌പദമായ സാഹചര്യത്തിലാണെന്നും കൊല പാതകമാണോയെന്നു സംശയമുള്ളതിനാൽ അ ന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചി കയുടെ മാതാവിൻ്റെ സഹോദരിയാണ് ഹർജി നൽകിയത്. ഹർജി നാളെ വീണ്ടും പരിഗണി ക്കും.
അതേസമയം, വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിൽ കൊ ണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ തീരുമാനമായി. മകൾ വൈഭവിയുടെ മൃ തദേഹം ദുബായിൽ തന്നെ സംസ്ക്‌കരിക്കും. ദു ബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബുധനാ ഴ്ച്‌ച നടന്ന ചർച്ചയിലാണ് തീരുമാനം.
വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്തുക യായിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു വീ ണ്ടും പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ടെന്നും അ തിന് ഹൈക്കോടതി, കേന്ദ്ര വിദേശകാര്യ മന്ത്രാ ലയത്തിന് നിർദേശം നൽകണമെന്നുമാണ് ഹർ ജിയിലെ ആവശ്യം.
വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, ഇയാളു ടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നി വർക്കെതിരേ കുണ്ടറ പോലീസ് കേസെടുത്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടി. നിരന്തരമാ യുള്ള ഗാർഹിക പീഡനത്തിന് വിപഞ്ചിക ഇരയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ഇതി ൻ്റെ തെളിവുകളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഭർത്താവിൻ്റെ ഭാഗം കേൾക്കാതെ വിഷയത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും നിലവിൽ വിപഞ്ചികയുടെ കുടുംബം ഉന്നയിക്കു ന്നത് ആരോപണങ്ങളാണെന്നും കോടതി പറഞ്ഞു.
ഭാര്യയുടേയും കുഞ്ഞിന്റെയും കാര്യത്തിൽ ഭർത്താവിനും നിയമപരമായ അവകാശമുണ്ട ന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ലേഡീസ് ഇന്നർവെയർ ധരിച്ച് നിതീഷ് വിക്യ തരൂപത്തിൽ നിൽക്കുന്ന ചിത്രം സാമൂഹിക മാ ധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. നിതീഷ് ലൈംഗിക വൈകൃതമുള്ള മനുഷ്യനാണെന്നു വി പഞ്ചിക തന്റെ ആത്മഹത്യാക്കുറിപ്പിലും സൂചി പ്പിച്ചിരുന്നു.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്‌ടിച്ച് ഫ്ലാറ്റിൽ കൊണ്ടുവരുന്ന മാനസിക വൈകൃതം നിതീഷിനുണ്ടായിരുന്നുവെന്നാണ് വിപഞ്ചികയു ടെ ആത്മഹത്യാക്കുറിപ്പിൽ ഗർഭിണിയായിരുന്ന പ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. നി തീഷും സഹോദരി നീതുവും ചേർന്നു വീട്ടിൽനി ന്ന് ഇറക്കിവിട്ടതിനെത്തുടർന്ന് ഹോട്ടലിൽ താമ സിക്കേണ്ടി വന്നെന്നും വിപഞ്ചികയുടെ കുറി പ്പിൽ പറയുന്നു.




