രാജകുമാരി: ഗ്രാമ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങി മരിച്ചു.രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്‌സൺ, സുഹൃത്ത് മോളോകുടിയിൽ ബിജു എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് ഇരുവരേയും കാണാതായത്.ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജെയ്സണും അപകടത്തിൽ പെട്ടതെന്നാണ് നിഗമനം.ബിജുവിൻ്റെ വസ്ത്രങ്ങളും ചെരുപ്പും കരയിൽ തന്നെ ഉണ്ടായിരുന്നു. മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തിൽ പരിശോധന നടത്തി. തുടർന്നാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.


LEAVE A REPLY

Please enter your comment!
Please enter your name here