ഇടുക്കി: ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം .ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷന്‍, കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യുഡിഎഫ് സീറ്റ് തിരികെ പിടിച്ചെടുത്തു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാന്ദ്രാമോള്‍ ജിന്നിക്ക് മിന്നുന്ന വിജയമാണ് നല്‍കിയത്.
എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി സിന്‍സി ജോബിയെക്കാള്‍ 753 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാന്ദ്രാമോള്‍ ജിന്നി വിജയിച്ചത്.
യുഡിഎഫില്‍ നിന്ന് മല്‍സരിച്ച് വിജയിച്ച ശേഷം കൂറുമാറിയ മുന്‍ അംഗം രാജി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 2146 വോട്ടുകളും , എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്‍സി ജോബിക്ക് 1393 വോട്ടുകളും, ബിജെപി സ്ഥാനാര്‍ത്ഥി സിന്ധു സുനിലിന് 426 വോട്ടുകളും ലഭിച്ചു. കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എ.എന്‍ ദിലീപ് കുമാര്‍ വിജയിച്ചു. പന്നൂര്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ ഭരണം മാറാന്‍ സാധ്യതയുണ്ട്.
Home District News ഇടുക്കി ജില്ലയില്‍ ത്രിതല പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം



