തിരുവനന്തപുരം: ആരോഗ്യമന്ത്രി വി ണാ ജോർജും ആശാ വർക്കർമാരും ത മ്മിൽ നടന്ന ചർച്ച പരാജയം. എൻ.എ ച്ച്.എം. ഡയറക്‌ടറുമായി ആശാ വർക്കർ മാർ ഇന്നലെ നടത്തിയ ചർച്ചയും പരാജ യപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു മന്ത്രി ചർച്ചയ്ക്കു തയാറായത്. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രി യുടെ ആവശ്യം സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറഞ്ഞതല്ലാതെ സമരം പരിഹരിക്കുന്നതിനാവശ്യമായ നിർ ദേശങ്ങളൊന്നും മന്ത്രി മുന്നോട്ടുവച്ചില്ല.

ഇന്നു മുതൽ നിരാഹാര സമരം ആരം ഭിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്നു സമരസമിതി വ്യക്തമാ ക്കി. മൂന്നുപേർ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം തുടങ്ങും. സമരം 36-ാം ദിവ സത്തിലേക്കു കടന്ന സമയം പ്രതിഷേധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് ഉപരോധിച്ചി രുന്നു. അതിന് ശേഷമാണ് നിരാഹാരം പ്രഖ്യാപിച്ചത്. കേന്ദ്ര ഫണ്ടില്ലാത്തതാണ് പ്രശ്നകാരണമെന്ന് മന്ത്രി വിശദീകരിച്ചു

ഓണറേറിയം വർധിപ്പിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാ വർക്കർമാർ സമരത്തിനിറങ്ങിയ ത്. പെൻഷൻ അനുവദിക്കുക, കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളും മു

ന്നോട്ടുവെച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ആവശ്യ ങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ആ ശമാർഅറിയിച്ചു. നിരാഹാര സമരവുമാ യി മുന്നോട്ടുപോകുമെന്നും ആശമാർ വ്യ ക്തമാക്കി. ഞങ്ങൾ ഉന്നയിച്ച ഒരാവശ്യ ങ്ങളും കേട്ടുപോലുമില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ആശമാർ അറിയിച്ചു. രാവി ലെ നടന്ന ചർച്ചയിൽ സമരത്തിൽ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച് എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവ ശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എ സ്. മിനി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here