വൈത്തിരിയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു അടിസ്ഥാന വിവരങ്ങള്‍ വിരല്‍ത്തുമ്പിലേക്ക്

വൈത്തിരി
പഞ്ചായത്തിലെ മുഴുവന്‍ പൊതു -സ്വകാര്യ ആസ്തിയും അടിസ്ഥാന വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനായുള്ള പ്രവര്‍ത്തനങ്ങളുമായി വൈത്തിരി പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വിവരങ്ങളെല്ലാം വിശകലന സൗകര്യത്തോടെ വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സമഗ്ര ജിഐഎസ് മാപ്പിങ് പദ്ധതിയുടെ ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. ഞായര്‍ മുതല്‍ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ പറന്നെത്തും.
ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മുഴുവന്‍ കെട്ടിടങ്ങളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ മാപ്പ് ചെയ്യും. റോഡ്, പാലം, കള്‍വര്‍ട്ട്, ഡ്രെയ്നേജ്, കനാല്‍, ലാന്‍ഡ്മാര്‍ക്ക്, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ തുടങ്ങിയവ വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തുടര്‍ന്ന് കെട്ടിട സര്‍വേയും നടക്കും. കൃത്യമായ വിവരങ്ങള്‍ കൈമാറി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here