ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ച സാഹചര്യത്തില്‍ പെട്രോളിന്റെ നികുതിയില്‍ 10 രൂപയുടെ കുറവുണ്ടാകും. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയില്‍ നിന്ന് 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി.പശ്ചിമേഷ്യന്‍ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമാണ് നടപടി. കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അധിക എക്‌സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുന്നതോട് കൂടി രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് ക്രമീകരിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.നേരമത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷം മുന്‍നിര്‍ത്തി രാജ്യത്തുടനീളം 6660 ഔട്ട്‌ലെറ്റുകളുള്ള സ്വകാര്യ കമ്പനിയായ നയാര എനര്‍ജി ഇന്നലെ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് വില വര്‍ധനവ്.
Home Prime News രാജ്യത്തെ ഇന്ധനനികുതിയില്‍ വന്‍ കുറവ് വരുത്തി കേന്ദ്രം ; പെട്രോളിനും ഡീസലിനും 10 രൂപ കുറച്ചു



